നിഖില്‍ സിദ്ധാര്‍ഥയുടെ കാര്‍ത്തികേയയുടെ മൂന്നാം ഭാഗം അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിഖില്‍ സിദ്ധാര്‍ഥയുടേതായി കാര്‍ത്തികേയയുടെ രണ്ടാം ഭാഗവും വന്‍ ഹിറ്റായിരുന്നു. ഇനി കാര്‍ത്തികേയയുടെ മൂന്നാം ഭാഗവും വരും എന്നത് വ്യക്തമായതിനാല്‍ ആരാധകര്‍ ആവേശത്തിലാണ്. കാര്‍ത്തികേയ 3 ഒരുക്കുന്നത് 100 കോടി ബജറ്റിലായിരിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചന്ദ്രൂ മൊന്ദേടിയാണ് കാര്‍ത്തികേയയുടെ സംവിധാനം. നിഖില്‍ സിദ്ധാര്‍ഥയുടെ പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തിയപ്പോള്‍ സ്വാതി റെഡ്ഡി നായികയായി. കാര്‍ത്തികേയ രണ്ടില്‍ മലയാളികളുടെ പ്രിയ താരം അനുപമ പരമേശ്വരനായിരുന്നു നായികയായി എത്തിയത്. കാര്‍ത്തികേയ 3 2024ല്‍ തന്നെ തുടങ്ങും എന്നും റിപ്പോര്‍ട്ടുണ്ട്. നിഖില്‍ സിദ്ധാര്‍ഥ നായകനായി ഒടുവിലെത്തിയ ചിത്രം ‘സ്പൈ’ ആയിരുന്നു.