‘തൊട്ടപ്പന്’ എന്ന ചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ നായികാ നായകന്മാരായി പൂര്‍ണിമയും ഇന്ദ്രജിത്തും. ‘ഒരു കട്ടില് ഒരു മുറി’ എന്നാണ് പുതിയ ചിത്രത്തിന്റെ ടൈറ്റില്‍. പ്രശസ്ത തിരക്കഥാകൃത്ത് രഘുനാഥ് പാലേരിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കുന്നത്. ആദ്യമായാണ് ഇന്ദ്രജിത്തും പൂര്‍ണിമയും ജോഡികളായി ഒരു ചിത്രത്തിലെത്തുന്നത്. ഹക്കിം ഷാ, പ്രിയംവദ കൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പൊന്മുട്ടയിടുന്ന താറാവ്, പിറവി, മഴവില്‍ കാവടി, മേലേപറമ്പില്‍ ആണ്‍വീട്, പിന്‍ഗാമി, സ്വം, വാനപ്രസ്ഥം, ദേവദൂതന്, മധുരനൊമ്പരക്കാറ്റ് തുടങ്ങീ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ രഘുനാഥ് പാലേരി ഒരു കട്ടില് ഒരു മുറി എന്ന് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിക്കുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. ഷമ്മി തിലകന്, വിജയരാഘവന് , ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി , ജനാര്ദ്ദനന്, ഗണപതി, സ്വതിദാസ് പ്രഭു, മനോഹരി ജോയ്, തുഷാര പിള്ള, വിജയകുമാര്‍ പ്രഭാകരന്, ഹരിശങ്കര്‍, രാജീവ് വി തോമസ്, ജിബിന്‍ ഗോപിനാഥ്, ഉണ്ണിരാജ, ദേവരാജന്‍ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.