റെനോയുടെ സഹോദര ബ്രാന്‍ഡായ ഡാസിയ രാജ്യാന്തര വിപണിയില്‍ 2024 സ്പ്രിങ് ഇവി അവതരിപ്പിച്ചു. ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായ റെനോ ക്വിഡിന്റെ ഇവി രൂപമാണ് സ്പ്രിങ് ഇവി എന്നതും ശ്രദ്ധേയം. രൂപകല്പനയില് ഡാസിയ ഡസ്റ്ററിനോട് സാമ്യമുണ്ട് സ്പ്രിങ് ഇവിക്ക്. രണ്ട് ഇലക്ട്രിക് മോട്ടോര്‍ ഓപ്ഷനുകളിലാണ് സ്പ്രിങ് ഇവി എത്തുന്നത്. രണ്ടിലും സ്റ്റാന്‍ഡേഡായി 220 കിലോമീറ്റര്‍ റേഞ്ച് നല്കുന്ന 26.8 സണഒ ബാറ്ററിയാണ്. ബേസ്, മിഡ് സ്പെസിഫിക്കേഷന്‍ വകഭേദങ്ങളില്‍ 44 ബിഎച്ച്പി മോട്ടോറും ഉയര്‍ന്ന വകഭേദങ്ങളില്‍ 64 ബിഎച്ച്പി മോട്ടോറുമാണ് നല്‍കിയിട്ടുള്ളത്. 7കിലോവാട്ടിന്റെയാണ് എസി ചാര്‍ജര്‍. ഫാസ്റ്റ് ചാര്‍ജിങിനായി 30 കിലോവാട്ട് ഡിസി ചാര്‍ജറും സ്പ്രിങ് ഇവിയിലുണ്ട്. 2020 ഓട്ടോ എക്സ്പോയില്‍ റെനോ ഗദഋഢ എന്ന പേരിലാണ് ഡാസിയ സ്പ്രിങ് ഇവിയെ ആദ്യം അവതരിപ്പിച്ചത്. കണ്‍സപ്റ്റ് വാഹനത്തില്‍ നിന്നും പ്രൊഡക്ഷന്‍ വാഹനത്തിലേക്കു വരുമ്പോള്‍ നിരവധി മാറ്റങ്ങള്‍ ഡാസിയ സ്പ്രിങ് ഇവിയില്‍ നല്‍കിയിട്ടുണ്ട്. നിരവധി പേര് കാത്തിരിക്കുന്ന ക്വിഡിന്റെ ഇവി മോഡല്‍ വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് പ്രതീക്ഷ.