പാര്‍വ്വതിയുടെ എല്ലാ കഥകളുടെയും പശ്ചാത്തലമായി വരുന്നത് കുടുംബങ്ങളും കുടുംബ ബന്ധങ്ങളുമാണ്. ആ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീ അനുഭവിക്കുന്ന പ്രത്യേകമായ പരിതോവസ്ഥകളും ദുരന്തങ്ങളും ചിത്രീകരിക്കുന്നതിനാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്. ഈ കഥകളില്‍ പുരുഷ കഥാപാത്രങ്ങളേക്കാളേറെ, വെളിച്ചത്തു വരുന്നത് സ്ത്രീ കഥാപാത്രങ്ങളാണ്. പുരുഷന്റെ നിഴലായി വാഴേണ്ടി വരുന്ന വിധേയത്വത്തില്‍ നിന്ന് വളര്‍ന്ന് സഹധര്‍മ്മം ആചരിക്കുന്ന സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യമാണ് ഈ കഥാകൃത്ത് സ്വപ്നം കാണുന്ന സ്ത്രീ സ്വാതന്ത്ര്യസങ്കല്പവും വിമോചനതന്ത്രവും. ‘ക്ഷുബ്ധമാനസങ്ങള്‍’. പാര്‍വ്വതി നമ്പലാട്ട്. മംഗളോദയം. വില 94 രൂപ.