PV Sindhu2
Venkata Sindhu Pusarla of India celebrates winning a point against Jia Min Yeo of Singapore during their semifinal badminton match at the Commonwealth Games in Birmingham, England, Sunday, Aug. 7, 2022. (AP Photo/Kirsty Wigglesworth)

ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി വി സിന്ധുവിന് സ്വര്‍ണം. കാനഡയുടെ മിഷേല്‍ ലിയെ തോല്‍പിച്ചാണ് സിന്ധു സ്വര്‍ണം നേടിയത്. ഇന്ന് ഇന്ത്യക്ക് അഞ്ച് സ്വര്‍ണ മെഡല്‍ പോരാട്ടങ്ങളായിരുന്നു. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലക്ഷ്യ സെന്നും കലാശപ്പോരിനായി കളത്തിലിറങ്ങിയിരിക്കുയാണ്. ഇതിന് പിന്നാലെ പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി, സാത്വിക് സായ് രാജ് സഖ്യവും സ്വര്‍ണപ്രതീക്ഷയുമായാണ് ഇറങ്ങുന്നത്. ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ അജന്ത ശരത് കമലും പുരുഷ ഹോക്കി ടീം ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടുന്നതും സ്വര്‍ണകിലുക്കം പ്രതീക്ഷിച്ചാണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരശീലവീഴും. രാത്രി പന്ത്രണ്ടരയ്ക്ക് സമാപന ചടങ്ങുകള്‍ക്ക് തുടക്കമാവും.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *