ബോളിവുഡിലെ പ്രസിദ്ധ ഗായകനായ ഷാന്‍ മെഴ്സിഡീസ് ബെന്‍സ് ഇക്യുഎസ് ഇവി ആഡംബര കാര്‍ സ്വന്തമാക്കി. ഷാനും കുടുംബവും ചേര്‍ന്ന് പുതിയ കാര്‍ ഏറ്റുവാങ്ങുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സിന്റെ ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ഉയര്‍ന്ന വിലയിലുള്ള വൈദ്യുത കാറാണ് ഇക്യുഎസ് 580. ഒറ്റ ചാര്‍ജില്‍ 857 കി.മീ റേഞ്ച് നല്കുന്ന ഈ കാറിന് 1.55 കോടി രൂപയാണ് വില. നീല നിറമാണ് തന്റെ ഇക്യുഎസ് 580ഇവിക്ക് ഷാന്‍ തെരഞ്ഞെടുത്തത്. ഭാര്യ രാധിക മുഖര്‍ജിക്കും മകന് സോഹം മുഖര്‍ജിക്കുമൊപ്പമാണ് ഷാന്‍ പുതിയ കാര്‍ ഏറ്റുവാങ്ങാന്‍ ഡീലര്‍ഷിപ്പിലേക്കെത്തിയത്. മെഴ്സിഡീസ് ബെന്‍സിന്റെ ഇന്ത്യയിലെ വൈദ്യുത കാര്‍ വിഭാഗത്തില്‍ ഏറ്റവും മുന്നില്‍ സ്ഥാനമുള്ള വാഹനമാണ് ഇക്യുഎസ് 580. 2022 സെപ്തംബറിലാണ് ഈ സെഡാന് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. 1.62 കോടി രൂപയെന്ന വിലപോലെ തന്നെ വലിയ 107.8കിലോവാട്ട്അവര്‍ ബാറ്ററി പാക്കും ഇക്യുഎസ് 580ക്കുണ്ട്. ഇന്ത്യന്‍ വിപണിയിലുള്ള വൈദ്യുത കാറുകളില്‍ ഏറ്റവും വലിയ ബാറ്ററി പാക്കാണിത്. 857 കി.മീ ആണ് മെഴ്സിഡീസ് ബെന്‍സ് വാഗ്ദാനം ചെയ്യുന്ന റേഞ്ച്. വെറും 31 മിനുറ്റുകൊണ്ട് പൂജ്യത്തില്‍ നിന്നും 80 ശതമാനം വരെ ചാര്‍ജു ചെയ്യാനാവുന്ന ഫാസ്റ്റ് ചാര്‍ജറും വാഹനത്തിനുണ്ട്.