ടാറ്റ മോട്ടോഴ്സ് അടുത്തിടെ പുതിയ പഞ്ച് ഇവിയെ 10.99 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ ആഭ്യന്തര വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷാവസാനത്തിന് മുമ്പ് കര്‍വ്വ്, ഹാരിയര്‍ എന്നിവയുള്‍പ്പെടെ രണ്ട് പുതിയ ഇവികള്‍ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നു. 2025-ല്‍ ടാറ്റ സിയറ നമ്മുടെ വിപണിയില്‍ തിരിച്ചുവരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പുതിയ സിയറ ആദ്യം ഒരു ഇലക്ട്രിക് ലൈഫ്സ്റ്റൈല്‍ എസ്യുവിയായാണ് എത്തുന്നത്. എന്നിരുന്നാലും ഐസിഇ പതിപ്പും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ലൈഫ്സ്റ്റൈല്‍ എസ്യുവി. എഡിഎഎസ്, ഇലക്ട്രിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്പ്ലേ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, ലോഞ്ച് വേരിയന്റില്‍ പിന്നിലെ യാത്രക്കാര്‍ക്കായി വ്യക്തിഗത സ്ക്രീനുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി ഹൈ-എന്‍ഡ് ഫീച്ചറുകളോടെയാണ് ടാറ്റ സിയറ ഇവി എത്തുന്നത്. കമ്പനി ഇവിയുടെ എഞ്ചിന് സ്പെസിഫിക്കേഷനുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇത് 60കിലോവാട്ട്അവര്‍ ബാറ്ററി പാക്കിനൊപ്പം വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഏകദേശം 500 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യാന്‍ സാധ്യതയുണ്ട്. എഡബ്ളിയുഡി സിസ്റ്റം വാഗ്ദാനം ചെയ്യുന്നതിനായി പുതിയ സിയറ ഇവിക്ക് ഇരട്ട മോട്ടോര്‍ സജ്ജീകരണവും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.