കങ്കണ റണൗട് സംവിധായകയായും നായികയായും എത്തുന്ന ചിത്രമാണ് ‘എമര്‍ജന്‍സി’. പല കാരണങ്ങളാല്‍ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂണ്‍ 14ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ വേഷമിടുന്നത്. സഞ്ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു. ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ്. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് ‘എമര്‍ജന്‍സി’യുടെ അഡിഷണല്‍ ഡയലോഗ്‌സ് ഒരുക്കിയിരിക്കുന്നത്. ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് കൂടെയാണ് ‘എമര്‍ജന്‍സി’. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. നായികയായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ‘മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി’യായിരുന്നു നടി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത് എന്നതിനാല്‍ ‘എമര്‍ജന്‍സി’യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമര്‍ജന്‍സി.