എംജി കോമെറ്റ് സ്വന്തമാക്കി ജനപ്രിയ ടെലിവിഷന്‍ താരമായ രോഹിത് റോയ്. ഇവിയുടെ ചിത്രം രോഹിത് റോയ് തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ പങ്കുവെച്ചിരുന്നു. കാന്‍ഡി വൈറ്റ് നിറത്തിലുള്ള ഇലക്ട്രിക് കാറിന്റെ പ്ലഷ് വേരിയന്റാണ് താരം തെരഞ്ഞെടുത്തിരിക്കുന്നത്. എംജി കോമറ്റിന്റെ ടോപ്പ്-സ്‌പെക്ക് പ്ലഷ് വേരിയന്റിനെ കുറിച്ച് പറയുമ്പോള്‍ നിരവധി സവിശേഷതകള്‍ നിറഞ്ഞ വേരിയന്റാണിത്. ഷെയറിംഗ് ഫംഗ്ഷനോട് കൂടിയ ഇന്റലിജന്റ് കീ, സ്മാര്‍ സ്റ്റാര്‍ട്ട് ടെക്, എല്‍ഇഡി ഹെഡ്ലൈറ്റുകളും ടെയില്‍ലൈറ്റുകളും, ടില്‍റ്റ് അഡ്ജസ്റ്റബില്‍ സ്റ്റിയറിംഗ് വീല്‍, ഡ്രൈവര്‍ വിന്‍ഡോയ്ക്കുള്ള ഓട്ടോ-അപ്പ് ഫംഗ്ഷന്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ, കീലെസ്സ് ലോക്ക്/അണ്‍ലോക്ക് എന്നിവയാണ് ഈ വേരിയന്റില്‍ വരുന്ന പ്രധാന ഫീച്ചര്‍ ഹൈലൈറ്റുകള്‍. കോമെറ്റ് ഇവി ഫുള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. 42 ബിഎച്പി പവറും 110 എന്‍എം ടോര്‍ക്കും നല്‍കുന്ന റിയര്‍ ആക്‌സില്‍ മൗണ്ടഡ് ഇലക്ട്രിക് മോട്ടോറാണ് ഇവിയുടെ ശക്തി. 3.3 സണ ഓണ്‍ബോര്‍ഡ് ചാര്‍ജറാണ് ഇവിക്കൊപ്പം വാഗ്ദാനം ചെയ്യുന്നത്. ഏഴ് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. അറോറ സില്‍വര്‍, കാന്‍ഡി വൈറ്റ്, കാന്‍ഡി വൈറ്റ് വിത്ത് സ്റ്റാറി ബ്ലാക്ക്, ആപ്പിള്‍ ഗ്രീന്‍ വിത്ത് സ്റ്റാറി ബ്ലാക്ക് എന്നീ നിറങ്ങളിലും ലഭ്യമാകുന്ന കോമെറ്റിന് നിലവില്‍ 7.98 ലക്ഷം മുതല്‍ 10.63 ലക്ഷം രൂപ വരെയാണ് വില.