2023 സെപ്റ്റംബറിലാണ് ഫ്രഞ്ച് വാഹന നിര്‍മ്മാതാവ് സിട്രോണ്‍ സി3 എയര്‍ക്രോസ് വിപണിയില്‍ എത്തിയത്. 1.2 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുത്തിയായിരുന്നു വാഹനത്തിന്റെ ആദ്യ വരവ്. ഇപ്പോഴിതാ അതിന്റെ മോഡല്‍ ലൈനപ്പ് വിപുലീകരിച്ചുകൊണ്ട് രണ്ട് പുതിയ ഓട്ടോമാറ്റിക് വേരിയന്റുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പ്ലസ്, മാക്സ് വേരിയന്റുകള്‍ക്ക് മാത്രമായി 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് സജ്ജീകരിച്ചിരിക്കുന്നു. ചില സിട്രോണ്‍ ഡീലര്‍മാര്‍ ഈ ഓട്ടോമാറ്റിക് വേരിയന്റുകളുടെ ബുക്കിംഗ് സ്വീകരിക്കുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് 25,000 രൂപ പ്രാരംഭ നിക്ഷേപം ആവശ്യമാണ്. ഔദ്യോഗിക വിലനിര്‍ണ്ണയ വിശദാംശങ്ങള്‍ 2024 ജനുവരിയില്‍ അനാവരണം ചെയ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് ലഭ്യമാകും. ഭാവിയില്‍ ഒരു വൈദ്യുത പതിപ്പിന് സാധ്യതയുണ്ട്. സിട്രോണ്‍ സി 3എക്സ് ക്രോസ്ഓവര്‍ സെഡാന് , സിട്രോണ്‍ ഇസി3 എയര്‍ക്രോസ് എന്നീ രണ്ട് പുതിയ മോഡലുകള്‍ അനാച്ഛാദനം ചെയ്യുന്ന സിട്രോണിന് ഈ വര്‍ഷത്തേക്കുള്ള വലിയ പദ്ധതികളുണ്ട്.
പുതിയ ഓട്ടോമാറ്റിക് വേരിയന്റുകളുമായി സിട്രോണ്‍
