മെഴ്‌സിഡീസ് ബെന്‍സിന്റെ ആഡംബര എസ്‌യുവി സ്വന്തമാക്കി നടി ഇഷാ തല്‍വാര്‍. മുംബൈയിലെ മെഴ്‌സിഡീസ് ബെന്‍സ് വിതരണക്കാരായ ഓട്ടോഹാങ്ങറില്‍ നിന്നാണ് നടി ജിഎസ്‌സി എസ്യുവി ഗാരിജിലെത്തിച്ചത്. ജിഎസ്‌സിയുടെ ഏതു മോഡലാണ് എന്ന് വ്യക്തമല്ല. ഇഷ തല്‍വാര്‍ പുതിയ വാഹനം വാങ്ങുന്നിന്റെ ചിത്രങ്ങളും ഓട്ടോഹാങ്ങര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. രണ്ടു ലീറ്റര്‍ പെട്രോള്‍, രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളില്‍ ജിഎല്‍സി വിപണിയിലുണ്ട്. ഇതിലേതാണ് താരം സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. പെട്രോള്‍ മോഡലിന് 74.20 ലക്ഷം രൂപയും ഡീസല്‍ മോഡലിലിന് 75.20 ലക്ഷം രൂപയുമാണ് വില. രണ്ടു ലീറ്റര്‍ ഇന്‍ലൈന്‍ 4 ടര്‍ബൊ പെട്രോള്‍ എന്‍ജിന്‍ മോഡലിന് 255 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന്റെ കരുത്ത് 194 ബിഎച്ച്പിയും ടോര്‍ക്ക് 440 എന്‍എമ്മുമാണ്.