വിപണിയില്‍ പണലഭ്യത കുറഞ്ഞതോടെ രാജ്യത്തെ പ്രമുഖ ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തുന്നു. കഴിഞ്ഞ ദിവസം പ്രമുഖ പൊതു മേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ(എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് അര ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഏഴ് മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ ഇതോടെ മൂന്ന് ശതമാനത്തില്‍ നിന്നും 3.5 ശതമാനമായി. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ കാലാവധിയില്‍ നാല് ശതമാനം പലിശ ലഭിക്കും. 46 ദിവസം മുതല്‍ 179 ദിവസം വരെ പലിശ നിരക്ക് 0 .25 ശതമാനം ഉയര്‍ത്തി 4.75 ശതമാനമാക്കി. മുതിര്‍ന്ന പൗരന്മാര്‍ക്ക് 5.25 ശതമാനം പലിശ ലഭിക്കും. 180 ദിവസം മുതല്‍ 210 ദിവസം വരെ 5.75 ശതമാനവും ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ആറ് ശതമാനവും പലിശ ലഭിക്കും. ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയവയും ഈ മാസം നിക്ഷേപങ്ങളുടെ പലിശ വര്‍ദ്ധിപ്പിച്ചിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *