ഇതൊരു സത്യസന്ധവും ഉള്‍ക്കാഴ്ചയുള്ളതുമായ ഒരു വിജയഗാഥയാണ്. വന്ന വഴി മറന്നുകൊണ്ടുള്ള വിജയാഘോഷമല്ല. ഒരു വ്യക്തിയുടെ കരണീയമായ വിജയത്തിന് പിന്നില്‍ ബാല്യ കൗമാരങ്ങളിലെ അനുഭവങ്ങളും മാതാപിതാക്കളില്‍ നിന്നാര്‍ജ്ജിക്കുന്ന മൂല്യബോധവും സാമൂഹ്യാവബോധവും എത്രകണ്ട് വിലപ്പെട്ടതാണെന്നു ഈ കൃതി സാക്ഷ്യപ്പെടുന്നു. വിജയങ്ങളെക്കുറിച്ചു മാത്രം വീമ്പു പറയാനല്ല ഹരികുമാര്‍ ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇച്ഛാ ശക്തിയും നീതിബോധവും അദ്ധ്വാനസന്നദ്ധതയും ജീവിത വിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു പ്രതികൂല സാഹചര്യത്തെയും തരണം ചെയ്യാനാകുമെന്ന് ഈ ആഖ്യാനത്തിലെ അനേകം സന്ദര്‍ഭങ്ങളും സംഭവങ്ങളും ബോധ്യപെടുത്തിത്തരും. ‘ഹരികഥ’. ആര്‍ ഹരികുമാര്‍. ഡിസി ബുക്‌സ്. വില വില 585 രൂപ.