3 16

ഹിറ്റ് ഗായകന്‍ ജി വേണുഗോപാലിന്റെ മകന്‍ അരവിന്ദ് പാടിയ പുതിയ ഗാനം റിലീസായി. ‘കാത്ത് കാത്തൊരു കല്യാണം’ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അരവിന്ദ് വേണുഗോപാല്‍ ഗാനം പാടിയിരിക്കുന്നത്. കുട്ടികള്‍ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ. സംവിധാനം നിര്‍വഹിക്കുന്നത് ജയിന്‍ ക്രിസ്റ്റഫറാണ്. തിരക്കഥ എഴുതിയിരിക്കുന്നത് നന്ദനാണ്.സെബാസ്റ്റ്യന്‍ ഒറ്റമശ്ശേരിയാണ് ഗാനം രചിച്ചിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് മധുലാല്‍ ശങ്കര്‍. ടോണി സിജിമോനാണ് കാത്ത് കാത്തൊരു കല്യാണത്തില്‍ നായകനനാകുന്നത്. ക്രിസ്റ്റി ബിന്നെറ്റാണ് നായിക. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നെടുമങ്ങാട്, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകര്‍, വിനോദ് കെടാമംഗലം,വിനോദ് കുറിയന്നൂര്‍,രതീഷ് കല്ലറ, അരുണ്‍ ബെല്ലന്റ്, കണ്ണന്‍ സാഗര്‍, പുത്തില്ലം ഭാസി,ലോനപ്പന്‍ കുട്ടനാട്, സോജപ്പന്‍ കാവാലം, മനോജ് കാര്‍ത്യ, പ്രകാശ് ചാക്കാല, സിനിമോള്‍ ജിനേഷ്, ജിന്‍സി ചിന്നപ്പന്‍, റോസ്, ആന്‍സി, ദിവ്യ ശ്രീധര്‍, നയന, അലീന സാജന്‍, സുമ, ഷീല, അജേഷ് ചങ്ങനാശ്ശേരി, നുജുമൂദീന്‍ സന്തോഷ് അടവീശ്വര, റെജി കോട്ടയം, മുടക്കാരിന്‍, വിനോദ് വെളിയനാട്, ജോസ് പാലാ, ടിജി ചങ്ങനാശ്ശേരി, മധു ഏഴംകുളം, ശ്രീജ കുറുപ്പ്, ബീന മരിയ തുടങ്ങിയവരും താരങ്ങളാകുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *