മാരുതി സുസുക്കിയുടെ പുതിയ സ്വിഫ്റ്റിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. 2023ലെ ജപ്പാന്‍ മൊബിലിറ്റി ഷോയിലാണ് കമ്പനി ഈ ഹാച്ച്ബാക്ക് അവതരിപ്പിച്ചത്. നവീകരിച്ച ഡിസൈനിലാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. അടുത്ത തലമുറ സ്വിഫ്റ്റ് അടുത്ത വര്‍ഷം 2024 ല്‍ വിപണിയിലെത്തുമെന്ന് വിശ്വസിക്കപ്പെടുന്നു. പുതിയ തലമുറ സ്വിഫ്റ്റില്‍ കെ12സി യൂണിറ്റിന് പകരം പുതിയ 1.2ലി ത്രീ സിലിണ്ടര്‍ എന്‍എ ഇസെഡ്12ഇ പെട്രോള്‍ എഞ്ചിന്‍ വരുമെന്ന് ജാപ്പനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ സുസുക്കി വ്യക്തമാക്കി. മികച്ച ഇന്ധനക്ഷമതയ്ക്കായി മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ഉള്‍പ്പെടുത്തും. ആകെ 13 കളര്‍ ഓപ്ഷനുകളിലാണ് പുതുതലമുറ സ്വിഫ്റ്റ് എത്തുന്നത്. ഇതില്‍ ഒമ്പത് സിംഗിള്‍-ടോണ്‍, നാല് ഡ്യുവോ-ടോണ്‍ നിറങ്ങള്‍ ഉള്‍പ്പെടും. മോണോ-ടോണ്‍ ഷേഡുകള്‍ ഫ്രോണ്ടിയര്‍ ബ്ലൂ പേള്‍ മെറ്റാലിക്, കൂള്‍ യെല്ലോ മെറ്റാലിക്, ബേണിംഗ് റെഡ് പേള്‍ മെറ്റാലിക്, സൂപ്പര്‍ ബ്ലാക്ക് പേള്‍, സ്റ്റാര്‍ സില്‍വര്‍ മെറ്റാലിക്, ഫ്‌ലേം ഓറഞ്ച് പേള്‍ മെറ്റാലിക്, കാരവന്‍ ഐവറി പേള്‍ മെറ്റാലിക്, പ്യുവര്‍ വൈറ്റ് പേള്‍, പ്രീമിയം സില്‍വര്‍ എന്നിവ ഉള്‍പ്പെടുന്നു. ആകുന്നു. ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീമില്‍ ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ്, റെഡ് വിത്ത് ബ്ലാക്ക് റൂഫ്, യെല്ലോ വിത്ത് ബ്ലാക്ക് റൂഫ്, വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉള്‍പ്പെടുന്നു.
