എൽജെഡി ലയന നീക്കവുമായി ദേശീയ നേതൃത്വം മുന്നോട്ടുപോകുന്നതിനിടെ സംസ്ഥാന ആർജെഡി പിളർന്നു. പഴയ പാർട്ടിയായ നാഷണൽ ജനതാദളിനെ പുനരുജ്ജീവിപ്പിക്കാൻ ജോൺ ജോൺ വിഭാഗം തീരുമാനിച്ചു. യു.ഡി.എഫിന് ഒപ്പം തുടരാനാണ് ജോൺ ജോൺ വിഭാഗത്തിൻ്റെ തീരുമാനം.എൽജെഡി-ആർജെഡി ലയനത്തെ ചൊല്ലിയുള്ള ഭിന്നതയാണ് തീരുമാനത്തിന് പിന്നിൽ. എം.വി ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിൽ എൽ.ജെ.ഡി-ആർ.ജെ.ഡിയിൽ ലയിക്കാനെടുത്ത തീരുമാനം തങ്ങളെ അറിയിച്ചില്ലെന്ന് ആർ.ജെ.ഡി സംസ്ഥാന നേതൃത്വം ആദ്യം മുതൽ ഉന്നയിച്ചിരുന്നു. ആർജെഡി ദേശീയ നേതാവ് തേജസ്വി യാദവുമായാണ് ചർച്ച നടന്നതെന്നും തങ്ങൾ ഇത് അറിഞ്ഞിരുന്നില്ലെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ ആരോപിച്ചു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan