*1985ലെ മികച്ച ജനപ്രിയ ഹാസ്യനടന്‍?* *ഓപ്ഷന്‍സ് കാണാന്‍* : https://youtu.be/HxC9JkKDkMU | *വോട്ട് രേഖപ്പെടുത്താന്‍* : https://dailynewslive.in/polls/
◾കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ സിപിഎം നേതാവ് എം.കെ. കണ്ണന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരം ഹാജരാക്കണമെന്ന് എന്‍ഫോഴ്സ്മെന്റ്. സ്വത്തു വിവരങ്ങള്‍ വ്യാഴാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് ഇഡി നോട്ടീസ് നല്‍കി. തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനു സഹകരിച്ചില്ലെന്ന് എന്‍ഫോഴ്സ്മെന്റ് വെളിപെടുത്തിയിരുന്നു.
◾
◾കേരളത്തില്‍ മഴ ശക്തമായി തുടരും. നെയ്യാര്‍, കരമന, മണിമല നദികളില്‍ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയെന്ന് കേന്ദ്ര ജല കമ്മീഷന്‍ ജാഗ്രതാ മുന്നറിയിപ്പു നല്‍കി.
*ഇഷ്ടം പോലെ ഓഫറുമായി തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സ്*
തൃശൂര്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ വാര്‍ഷിക ഡിസ്‌കൗണ്ട് സെയിലില്‍ 70 ശതമാനം വരെ കിഴിവ്. സാരികള്‍ക്ക് 70 ഉം ലേഡീസ് വെയറിനും മെന്‍സ് വെയറിനും 65 ഉം കിഡ്‌സ് വെയറിന് 60 ശതമാനവും വരെ കിഴിവ്. ഇഷ്ടം പോലെ ഓഫര്‍ നേടാന്‍ ഉടന്‍ തന്നെ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ ഷോറൂം സന്ദര്‍ശിക്കൂ.
◾വിഷം കലര്‍ത്തിയ കഷായം നല്‍കി കാമുകന്‍ ഷാരോണിനെ കൊന്നെന്ന കേസ്, കുറ്റകൃത്യം നടന്ന തമിഴ്നാട്ടിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതി ഗ്രീഷ്മ സുപ്രീംകോടതിയില്‍. കേരളത്തില്‍ നടക്കുന്ന വിചാരണ കന്യാകുമാരിയിലെ ജെഎംഎഫ്‌സി കോടതിയിലേക്കു മാറ്റണമെന്നാണ് ആവശ്യം.
◾കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ക്കു പണം നല്‍കാന്‍ സതീശന്‍, അരവിന്ദാക്ഷന്‍, മൊയ്തീന്‍, കണ്ണന്‍ എന്നിവരുടെ സ്വത്ത് പിടിച്ചെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സഹകരണ ബാങ്കുകളെ തകര്‍ക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസും അവരെ പിന്തുണക്കുകയാണ്. സുരേന്ദ്രന്‍ പറഞ്ഞു.
◾സാമ്പത്തിക കുറ്റകൃത്യം നടത്തിയാല്‍ ശിക്ഷിക്കപ്പെടണമെന്ന് സിപിഎം നേതാവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീം എംപി. തൃശൂരില്‍ സിപിഎം നേതാവ് എം.കെ. കണ്ണനെ വേദിയില്‍ ഇരുത്തിക്കൊണ്ടാണ് എളമരം ഇങ്ങനെ പ്രസംഗിച്ചത്.
*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*
ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455
◾ബാങ്ക് പ്രവര്‍ത്തിക്കേണ്ടത് സിപിഎം പറയുന്നതുപോലെയല്ലെന്നും റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണെന്നും കേന്ദ്ര മന്ത്രി വി. മുരളീധരന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായവരുടെ പണം തിരികേ നല്‍കേണ്ടത് കേരള ബാങ്കല്ല, പണം തട്ടിയെടുത്തവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയാണെന്നും മുരളീധരന്‍.
◾മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷങ്ങള്‍ക്കു തുടക്കം. അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലാണ് ആഘോഷം. 193 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ അടക്കം ലക്ഷം പേര്‍ പങ്കാളികളാകും. നാളെ രാവിലെ ഗണപതിഹോമവും സത്സംഗവും ഗുരുപാദ പൂജയും ജന്മദിന സന്ദേശവും ഉണ്ടാകും. കേരളം, തമിഴ്നാട്, തെലങ്കാന ഗവര്‍ണര്‍മാര്‍ക്കൊപ്പം കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും.
◾തിരുവനന്തപുരത്തെ ജില്ലാ അണ്‍ എംപ്ലോയിസ് സോഷ്യല്‍ വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകര്‍ക്ക് 13 കോടി രൂപ നഷ്ടപ്പെട്ട സംഭവം പരിഹരിക്കുമെന്നു കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തി. രണ്ടു ദിവസത്തിനകം പരിഹാരം കാണാമെന്നും പരാതിയുമായി സര്‍ക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. മുന്‍മന്ത്രി വിഎസ് ശിവകുമാറിന്റെ ബിനാമിയല്ലെന്നും നഷ്ടത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും സൊസൈറ്റി പ്രസിഡന്റ് ശാന്തിവിള രാജേന്ദ്രന്‍. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാന്‍ കോണ്‍ഗ്രസിലുള്ളവര്‍ ഉയര്‍ത്തുന്ന ആരോപണമാണിതെന്നും രാജേന്ദ്രന്‍ പറഞ്ഞു.
◾കോടിയേരി മൂഴിക്കരയില്‍ വീടിന് നേരെ ബോംബേറ്. ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന മൂഴിക്കര സ്വദേശി ഷാജി ശ്രീധരന്റെ വീടിനുനേരെയാണ് ബോംബെറുണ്ടായത്. ന്യൂ മാഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾
◾എന്‍ഐഎ മൂന്നു ലക്ഷം രൂപ തലയ്ക്കു വിലയിട്ട ഐഎസ് ഭീകരന്‍ മുഹമ്മദ് ഷെഹനാസ് എന്ന ഷാഫി ഉസ്മാന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഇയാള്‍ സ്ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരിക്കേയാണ് അറസ്റ്റ്. ഇയാള്‍ക്കൊപ്പം വേറേയും ചിലര്‍കൂടി അറസ്റ്റിലായിട്ടുണ്ടെന്നാണു വിവരം. പൂനെ ഐഎസ് കേസിലാണ് പിടികൂടിയത്.
◾ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കള്‍ രാജ്ഘട്ടിലെത്തി പൂഷ്പാര്‍ച്ചന നടത്തി. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി.
◾ജമ്മു കാഷ്മീര്‍ ഗവര്‍ണറാകാന്‍ താനില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്. കാഷ്മീരില്‍ താന്‍ ജോലി തേടി വന്നതല്ല. ജനങ്ങളെ സേവിക്കാനാണു താല്‍പര്യം. കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടിയുടെ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലുണ്ടായ വെടിവയ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള വസ്തു തര്‍ക്കമാണ് കൂട്ടക്കൊലയ്ക്കു കാരണം. നിരവധി പേര്‍ക്കു പരിക്കേറ്റു. ധാരാളം വാഹനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.
◾കാനഡ രണ്ടു ഖലിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളെ നിരോധിച്ചു. ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍, സിഖ് യൂത്ത് ഫെഡറേഷന്‍ എന്നീ സംഘടനകളെയാണ് നിരോധിച്ചത്. അഞ്ചു സംഘടനകളെ നിരോധിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം. ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന്റെ പേരില്‍ ഇന്ത്യ – കാനഡ ബന്ധം ഉലഞ്ഞിരുന്നു.
◾അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്നു. പ്രധാന എണ്ണ ഉല്‍പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും ഉല്‍പാദനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചതോടെ മൂന്നു മാസത്തിനിടെ 30 ശതമാനമാണ് അസംസ്‌കൃത എണ്ണവില വര്‍ധിച്ചത്. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 92.68 ഡോളറാണ്.
◾ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കിന്ന് മൂന്ന് മെഡല്‍. ടേബിള്‍ ടെന്നീസിലൂടെ ഒരു വെങ്കലവും സ്‌കേറ്റിങ്ങിലൂടെ രണ്ട് വെങ്കലമാണ് ഇന്ത്യ ഇന്ന് നേടിയത്. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇന്ത്യ വനിതാ ഡബിള്‍സ് ടേബിള്‍ ടെന്നീസില്‍ മെഡല്‍ നേടുന്നത്. വനിതാ ടേബിള്‍ ടെന്നീസ് താരങ്ങളായ അയ്ഹിക മുഖര്‍ജിയും സുതീര്‍ത്ഥ മുഖര്‍ജിയുമാണ് ഇന്ത്യക്കായി ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
◾തുടര്‍ച്ചയായി ആറ് മാസം ഇന്ത്യന്‍ ആഭ്യന്തര ഓഹരി വിപണികളില്‍ വാങ്ങല്‍ നടത്തി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ സെപ്തംബറില്‍ വില്‍പ്പനയിലേക്ക് നീങ്ങി. 14,767 കോടി രൂപയുടെ അറ്റ വില്പനയാണ് എഫ്.പി.ഐകള്‍ കഴിഞ്ഞ മാസം നടത്തിയത്. ഡോളറിന്റെ മൂല്യം, യു.എസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ വര്‍ദ്ധനവ്, ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് എന്നിവയാണ് പ്രധാനമായും എഫ്.പി.ഐകളുടെ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. ഇക്വിറ്റികളിലേക്കുള്ള എഫ്.പി.ഐ വരവ് ആഗസ്റ്റില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയിരുന്നു. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളില്‍ എഫ്.പിഐകള്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ കാലയളവില്‍ രേഖപ്പെടുത്തുകയും ചെയ്തു. സെപ്തംബറില്‍ രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ പക്ഷേ 938 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐ നടത്തിയത്. ഇതോടെ, ഈ വര്‍ഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്.പി.ഐകളുടെ മൊത്തം നിക്ഷേപം 1.2 ലക്ഷം കോടി രൂപയിലും ഡെറ്റ് മാര്‍ക്കറ്റിലെ നിക്ഷേപം 29,000 കോടി രൂപയിലും എത്തി. ഡോളര്‍ സൂചിക 107ന് അടുത്ത് എത്തിയതും യു.എസ് ബോണ്ട് യീല്‍ഡില്‍ സ്ഥിരമായ വര്‍ദ്ധനവുണ്ടായതും എഫ്.പി.ഐ വില്പന കൂടാന്‍ കാരണമായി. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡി.ഐ.ഐ) വാങ്ങലുകാരായി നിന്നതുകാരണം എഫ്.പി.ഐകളുടെ വില്പനയുടെ ആഘാതം വിപണികളെ ബാധിച്ചില്ല.
◾ഒക്ടോബര്‍ 8 ന് ആരംഭിക്കുന്ന ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍് നിരവധി ഇളവുകളാണ് അവതരിപ്പിക്കുന്നത്. ഐഫോണ്‍ 13 ന്റെ അടിസ്ഥാന വേരിയന്റ് എക്കാലത്തെയും കുറഞ്ഞ വിലയായ 40,000 രൂപയില്‍ താഴെ ലഭ്യമാകും. നിലവില്‍ 128 ജിബി മോഡലിനു ആമസോണില്‍ 52499 രൂപയിലാണ് വില്‍പന നടക്കുന്നത്. ബാങ്ക് കിഴിവ്, എക്സ്ചേഞ്ച് ഓഫര്‍ എന്നിവയ്ക്കുശേഷമായിരിക്കും 40000 രൂപയില്‍ താഴെ വിലയില്‍ ലഭിക്കുക. ഐഫോണ്‍ 13, 2021-ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത് 79,900 രൂപ പ്രാരംഭ വിലയിലാണ്. ഐഫോണ്‍ 13-ന് പുറമെ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ് , ഐഫോണ്‍ 14 പ്രോ തുടങ്ങിയ മറ്റ് ഐഫോണ്‍ മോഡലുകളിലും ആമസോണ്‍ വിലക്കുറവ് ചെയ്യാം. മൊബൈലുകള്‍ക്കും ആക്‌സസറികള്‍ക്കും 40 ശതമാനം വരെ കിഴിവ്, അലക്‌സ, ഫയര്‍ ടിവി, കിന്‍ഡില്‍ എന്നിവയില്‍ 55 ശതമാനം വരെ കിഴിവ് നല്‍കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ചു. കൂടാതെ, ലാപ്‌ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്‌ഫോണുകള്‍, ടിവികള്‍, മറ്റ് വീട്ടുപകരണങ്ങള്‍ എന്നിവയ്ക്ക് 75 ശതമാനം വരെ കിഴിവ് ലഭിക്കും. 5990 രൂപയുടെ ബോട്ട് സ്മാര്‍ട് വാച്ച് 85 ശതമാനം രൂപ കിഴിവില്‍ 899 രൂപയ്ക്കു ലഭിക്കും. 1,09,999 രൂപയുടെ ഏസര്‍ ലാപ്ടോപ് 55 ശതമാനം വിലക്കിഴിവില്‍ 48999 രൂപയ്ക്കു ലഭിക്കും. 799 രൂപ മുതല്‍ 7 ബോട്ട് ട്രൂ വയര്‍ലെസ് ഇയര്‍ബഡ്സ് ലഭിക്കും. 47990 രൂപ വിലയില്‍ ഗെയ്മിങ് ലാപ്ടോപുകളും മികച്ച ഡീലുകളില്‍ ലഭിക്കും. ടിസിഎല്‍ 50 ഇഞ്ച് 4കെ അള്‍ട്ര എച്ച്ഡി സ്മാര്‍ട് ക്യുഎല്‍ഇഡി ടിവി 69 ശതമാനം വിലക്കുറവില്‍ 35990 രൂപയ്ക്കു ലഭിക്കും.
◾മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വില്ലന്റെ സ്പിന്‍ ഓഫ് സിനിമ വരുന്നു. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ആക്ഷന്‍ എന്റര്‍ടെയ്നര്‍ ‘മാര്‍ക്കോ’ ആണ് മലയാള സിനിമയില്‍ പുതിയ തുടക്കം സൃഷ്ടിക്കുന്നത്. മിഖായേല്‍ എന്ന നിവിന്‍ പോളി ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച മാര്‍ക്കോ ജൂനിയര്‍ എന്ന കഥാപാത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന മുഴുനീള സിനിമയാണിത്. 30 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. മിഖായേലിലെ മാര്‍ക്കോയുടെ തീം മ്യൂസിക് ഉള്‍പ്പെടുത്തിയാണ് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ സ്റ്റൈലിഷ് വില്ലന്‍ വേഷങ്ങളിലൊന്നായിരുന്നു മാര്‍ക്കോ എന്ന കഥാപാത്രം. ചിത്രത്തിലെ ഉണ്ണിയുടെ പ്രകടനവും ഏറെ ശ്രദ്ധനേടിയിരുന്നു. മുഴുനീള കഥാപാത്രമായി മാര്‍ക്കോ എത്തുമ്പോള്‍ പുതിയൊരു യൂണിവേഴ്സ് കൂടി സൃഷ്ടിക്കുകയാണ് സംവിധായകനായ ഹനീഫ് അദേനി. മലയാളത്തില്‍ നിന്നുള്ള ഏറ്റവും വയലന്‍സ് നിറഞ്ഞതും ക്രൂരവുമായ സിനിമകളിലൊന്നാകും മാര്‍ക്കോ.
◾‘റാഹേല്‍ മകന്‍ കോര’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ‘മിണ്ടാതെ തമ്മില്‍’ എന്നു തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ബി.കെ.ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. മൃദുല വാരിയരും അരവിന്ദ് നായരും ചേര്‍ന്നാണു ഗാനം ആലപിച്ചത്. പാട്ട് ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. സിംഗിള്‍ പാരന്റിങ് പ്രമേയമാക്കിയൊരുങ്ങുന്ന ചിത്രമാണ് ‘റാഹേല്‍ മകന്‍ കോര’. 13 വര്‍ഷത്തിലേറെയായി സഹസംവിധായകനായി പ്രവര്‍ത്തിക്കുന്ന ഉബൈനിയുടെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണിത്. ‘സൂ സൂ സുധി വാത്മീകം’, ‘ഊഴം’, ‘സോളോ’, ‘ആട് 2’, ‘അബ്രഹാമിന്റെ സന്തതികള്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ആന്‍സന്‍ പോള്‍ ചിത്രത്തില്‍ നായകനായെത്തുന്നു. മെറിന്‍ ഫിലിപ് ആണ് നായിക. സ്മിനു സിജോ, അല്‍ത്താഫ് സലിം, മനു പിള്ള, വിജയകുമാര്‍, രശ്മി അനില്‍ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയുടെ ഭാഗമാകുന്നുണ്ട്. എസ്.കെ.ജി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന സിനിമയുടെ ഛായാഗ്രഹണം ഷിജി ജയദേവന്‍ ആണ് നിര്‍വഹിക്കുന്നത്. ഹരിനാരായണനെക്കൂടാതെ മനു മഞ്ജിത്തും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.
◾ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ അതിന്റെ മുന്‍നിര മോട്ടോര്‍സൈക്കിളായ ഗോള്‍ഡ് വിംഗ് ടൂറിന്റെ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങി. ഒരൊറ്റ ഗണ്‍മെറ്റല്‍ ബ്ലാക്ക് മെറ്റാലിക് നിറത്തില്‍ ലഭ്യമാകുന്ന പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂറിന് 39,20,000 രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ ഹോണ്ട ഗോള്‍ഡ് വിംഗ് ടൂര്‍ ജപ്പാനില്‍ നിന്നും സിബിയു വഴി ഇന്ത്യയിലേക്ക് എത്തും. പ്രീമിയം ബിഗ്വിംഗ് ടോപ്പ് ലൈന്‍ ഡീലര്‍ഷിപ്പുകള്‍ വഴി മാത്രമായിരിക്കും വില്‍ക്കുക. ഗുരുഗ്രാം, കൊല്‍ക്കത്ത, മുംബൈ, ബെംഗളൂരു, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലെ ഹോണ്ടയുടെ എക്‌സ്‌ക്ലൂസീവ് ബിഗ്വിംഗ് ടോപ്ലൈന്‍ ഡീലര്‍ഷിപ്പുകളില്‍ ഉപഭോക്താക്കള്‍ക്ക് ഈ മുന്‍നിര ലക്ഷ്വറി ടൂര്‍ ബുക്ക് ചെയ്യാം. 124.7 ബിഎച്ച്പി കരുത്തും 170 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1833 സിസി, ലിക്വിഡ് കൂള്‍ഡ്, 4 സ്ട്രോക്ക്, 24 വാല്‍വ്, ഫ്ലാറ്റ് സിക്സ് സിലിണ്ടര്‍ എന്‍ജിനാണ് പുതിയ ഗോള്‍ഡ് വിംഗ് ടൂറിന് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നു. സൗകര്യപ്രദമായ ക്രീപ്പ് ഫോര്‍വേഡ്, ബാക്ക് ഫംഗ്ഷനും ഈ ബൈക്കില്‍ ഹോണ്ട നല്‍കിയിരിക്കുന്നു. ടൂര്‍, സ്‌പോര്‍ട്‌സ്, ഇക്കോണമി, റെയിന്‍ എന്നീ നാല് റൈഡിംഗ് മോഡുകള്‍ക്കൊപ്പം ത്രോട്ടില്‍-ബൈ-വയര്‍ സംവിധാനത്തോടെയാണ് പുതിയ ഗോള്‍ഡ് വിംഗ് ടൂര്‍ വരുന്നത്.
◾ജാതി-മത-ദേശ പരിഗണനകള്‍ക്കപ്പുറം മനസ്സിന്റെ ഉള്ളറകള്‍ തേടിയുള്ള സര്‍ഗ്ഗസഞ്ചാരം. മനുഷ്യര്‍ തമ്മിലുള്ള വെറിയും ദുര്‍ബലവിഭാഗങ്ങളോടുള്ള അവഗണനയും ജീവിതത്തില്‍ കാലുഷ്യം നിറയ്ക്കുമ്പോള്‍ പുതിയകാലത്തിന്റെ സ്‌നേഹവും പരിഗണനയും ചേര്‍ത്തുപിടിക്കലും ഉദ്‌ഘോഷിക്കുന്ന കൃതി. ഷാബു കിളിത്തട്ടിലിന്റെ പുതിയ നോവല്‍. ‘രണ്ടു നീലമത്സ്യങ്ങള്‍’. മാതൃഭൂമി. വില 246 രൂപ.
◾ആരോഗ്യവും സൗന്ദര്യവും ചെറുപ്പവും നിലനിര്‍ത്താന്‍ ഇപ്പോള്‍ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായി വ്യായാമങ്ങളും ഡയറ്റും വരെ പലരും നോക്കുന്നുണ്ട്. എന്നാല്‍, താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് എന്നും യുവത്വം നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. ദിവസവും വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്തണം. സ്ട്രെച്ചിങ് വ്യായാമത്തിലൂടെ ദേഹം മുഴുവനുമുള്ള രക്തയോട്ടം കൂട്ടാനും പേശികളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും സാധിക്കും. മാത്രവുമല്ല, നടുവേദനയ്ക്ക് ഏറ്റവും നല്ലത് സ്ട്രെച്ചിങ് വ്യായാമമാണ്. അതോടൊപ്പം തന്നെ, നടക്കാനും സമയം കണ്ടെത്തണം. യോഗ ചെയ്യുന്നതും നല്ലതാണ്. ആരോഗ്യവും സൗന്ദര്യവും പ്രദാനം ചെയ്യുന്നതില്‍ ഉറക്കത്തിനും പ്രാധാന്യമുണ്ട്. കുറഞ്ഞത് ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങാന്‍ കഴിയണം. ഉറക്കക്കുറവ് പല സമ്മര്‍ദങ്ങള്‍ക്കുമിടയാക്കും. ആഹാര കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ധാന്യാഹാരം കൂടുതലായി കഴിക്കണം. കൃത്യമായ സമയത്ത് തന്നെ ആഹാരം കഴിക്കുകയും വേണം. മധ്യവയസായാല്‍ ഡയറ്റ് നോക്കുന്നത് നല്ലതാണ്. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ഗ്രീന്‍ടീ കുടിക്കുന്നത് പതിവാക്കുക. യൗവ്വനം നിലനിര്‍ത്തുന്നതോടൊപ്പെം തന്നെ ആരോഗ്യവും പ്രദാനം ചെയ്യാന്‍ ഗ്രീന്‍ടീയ്ക്ക് കഴിയും. ദിവസവും കൃത്യസമയത്ത് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കണം. മാനസികാരോഗ്യം പ്രദാനം ചെയ്യാനും പ്രാതലിന് കഴിയും. അനീമിയയാണ് മറ്റൊരു ആരോഗ്യപ്രശ്‌നം. ക്ഷീണം, തലകറക്കം, തലവേദന, വിഷാദം, മുടികൊഴിച്ചില്‍ ഇതെല്ലാം അനീമിയ മൂലം ഉണ്ടാവുന്ന ലക്ഷണങ്ങളാണ്. രക്തയോട്ടം വര്‍ധിപ്പിക്കുന്ന ഈത്തപ്പഴം പോലുള്ള ഭക്ഷണ വസ്തുക്കള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പുറത്തേക്കിറങ്ങുന്നതിന് മുമ്പ് ദിവസവും സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കുന്നത് പതിവാക്കുക. ഇത് സ്‌കിന്‍ കാന്‍സറില്‍ നിന്നും സംരക്ഷണം തരുന്നു. പുറത്തിറങ്ങുന്നതിനു 15 മിനിറ്റ് എങ്കിലും മുമ്പ് സണ്‍ സ്‌ക്രീന്‍ ലോഷന്‍ പുരട്ടണം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.19, പൗണ്ട് – 101.37, യൂറോ – 87.87, സ്വിസ് ഫ്രാങ്ക് – 91.22, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.32, ബഹറിന്‍ ദിനാര്‍ – 220.73, കുവൈത്ത് ദിനാര്‍ -269.15, ഒമാനി റിയാല്‍ – 216.09, സൗദി റിയാല്‍ – 22.18, യു.എ.ഇ ദിര്‍ഹം – 22.65, ഖത്തര്‍ റിയാല്‍ – 22.85, കനേഡിയന്‍ ഡോളര്‍ – 61.23.