24,000 വര്‍ഷം പഴക്കമുള്ള പാലിയോലിത്തിക് ഗുഹാചിത്രങ്ങള്‍. സ്പെയിനിലെ കിഴക്കന്‍ വലന്‍സിയയിലെ മില്ലറെസ് മേഖലയിലുള്ള ക്യൂവ ഡോണ്‍സ് എന്നറിയപ്പെടുന്ന ഗുഹയിലെ 1600 അടി താഴ്ചയിലാണ് നൂറിലധികം ചിത്രങ്ങള്‍ കണ്ടെത്തിയത്. ഏഴ് കുതിരകള്‍, ചുവന്ന മാന്‍, രണ്ട് ഔറൊക്കുകള്‍, ഒരു കലമാന്‍, തിരിച്ചറിയാനാവാത്ത രണ്ടു മൃഗങ്ങള്‍ എന്നിവയാണ് ചിത്രത്തിലുള്ളത്. പരമ്പരാഗതമായ ചിഹ്നങ്ങളും ഒറ്റപ്പെട്ട വരകളും തിരിച്ചറിയപ്പെടാത്ത പെയിന്റിംഗുകളും കണ്ടെത്തി. നേര്‍പ്പിച്ച കളിമണ്ണോ മാംഗനീസ് പൊടിയോ ഉപയോഗിക്കാതെ, ഇതേ ഗുഹയുടെ നിലത്തുള്ള ചുവന്ന മണ്ണ് ഉപയോഗിച്ചാണു ചിത്രങ്ങള്‍ വരച്ചതെന്നു വിദഗ്ധര്‍ പറയുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഈ കലാസൃഷ്ടികള്‍ സംരക്ഷിക്കപ്പെട്ടത് ഗുഹയിലെ തണുപ്പും ഈര്‍പ്പവുമുള്ള കാലാവസ്ഥയാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു. അലികാന്റെ സര്‍വകലാശാലയിലെ ഗവേഷണ സംഘമാണ് ഗുഹാചിത്രങ്ങള്‍ കണ്ടെത്തിയത്.
24,000 വര്‍ഷം പഴയ ഗുഹാചിത്രങ്ങള്‍
