റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ ആഗോള നിക്ഷേപ സ്ഥാപനമായ കെ.കെ.ആര് 2,069.50 കോടി രൂപ നിക്ഷേപിക്കും. ഇതോടെ ആര്.ആര്.വി.എല്‍ 8.361 ലക്ഷം കോടി രൂപയുടെ പ്രീമണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളില്‍ ഒന്നാക്കി മാറ്റും. 2020ല്‍ കെ.കെ.ആര് 5,550 കോടി രൂപ നിക്ഷേപിച്ചിരുന്നു. പുതിയ നിക്ഷേപത്തോടെ 0.25 ശതമാനം ഉടമസ്ഥാവകാശം കൂടി കെ.കെ.ആറിന് ലഭിക്കും. മൊത്തം ഉടമസ്ഥാവകാശം 1.42 ശതമാനമാകും. വിവിധ ആഗോള നിക്ഷേപകരില്‍ നിന്ന് 2020ല്‍ ആര്.ആര്.വി.എല്‍ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. പ്രീമണി ഇക്വിറ്റി മൂല്യം 4.21 ലക്ഷം കോടി രൂപയായിരുന്നു. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്സ്, ഫാഷന്‍, ലൈഫ്സ്റ്റൈല്‍ എന്നിവയ്ക്കായി 18,500ലധികം സ്റ്റോറുകള്‍, ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമുകള് എന്നിവയിലൂടെ 267 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് ആര്.ആര്.വി.എല്‍ സേവനം നല്‍കുന്നുണ്ട്. ഉപഭോക്താക്കളെയും ചെറുകിട ബിസിനസുകളെയും പിന്തുണച്ചും ഇന്ത്യയിലും ലോകമെമ്പാടുമുള്ള കമ്പനികളുമായി സഹകരിച്ചും ഇന്ത്യന്‍ ചില്ലറവില്പന മേഖല മികച്ചതാക്കുകയാണ് ആര്.ആര്.വിഎല്ലിന്റെ ലക്ഷ്യം. 1976ല്‍ സ്ഥാപിതമായ കെ.കെ.ആറിന് 519 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്.