ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥന്‍’ വിഡിയോ സോങ് പുറത്തിറങ്ങി. വിനായക് ശശികുമാര്‍ രചന നിര്‍വഹിച്ചു അങ്കിത് മേനോന്‍ സംഗീതം നല്‍കി സൂരജ് സന്തോഷും, അങ്കിത് മേനോനും കൂടി ആലപിച്ച ‘ഓ പര്‍ദേസി’ എന്ന വീഡിയോ സോങ്ങ് ആണ് ഇപ്പോള്‍ പുറത്തു ഇറങ്ങിരിക്കുന്നത്. വളരെ ഏറെ രസകരമായ ഒരു കുടുംബ ചിത്രം ആയിട്ടാണ് റാഫി സത്യനാഥന്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ ഇപ്പോള്‍ സമൂഹത്തില്‍ നടക്കുന്ന പ്രശ്ങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ചിത്രം കൂടിയാണ് സത്യനാഥന്‍. ടീസറും ട്രെയിലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. 3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളില്‍ എത്തുന്ന ഒരു ദിലീപ് ചിത്രം കൂടിയാണ് വോയ്സ് ഓഫ് സത്യനാഥന്‍. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ റാഫി തന്നെയാണ്. ജോജു ജോര്‍ജ്ജും ഈ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ഇവരോടൊപ്പം അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.