എം.ജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ജനപ്രിയ ഇലക്ട്രിക് വാഹനത്തിന്റെ പുതിയ പതിപ്പ് പുറത്തിറക്കി. എംജി ഇസെഡ് എസ് ഇവി ആണ് ലെവല്‍ 2 എഡിഎഎസ് അടക്കം മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകളുമായി എത്തിയിരിക്കുന്നത്. 27.89 ലക്ഷം രൂപയെന്ന എക്സ്-ഷോറൂം വിലയ്ക്ക് നിലവില്‍ ഓഫര്‍ വിലയില്‍ സ്വന്തമാക്കാം. 6 ചാര്‍ജിംഗ് ഓപ്ഷനുമായാണ് എംജി ഇസെഡ് എസ് ഇവി വരുന്നത്. 50.3കിലോവാട്ട്അവര്‍ പ്രിസ്മാറ്റിക് ബാറ്ററി ഒറ്റ ചാര്‍ജില്‍ 461 കിലോമീറ്റര്‍ റേഞ്ച് നല്കുന്നു. ബാറ്ററിക്ക് 8 വര്‍ഷത്തെ വാറന്റിയും എംജി നല്‍കുന്നുണ്ട്. ഓരോ കിലോമീറ്ററിനും 60 പൈസ എന്ന നിരക്കിലാണ് ചിലവ് വരുന്നത്. ഗ്ലേസ് റെഡ്, അറോറ സില്‍വര്‍, സ്റ്റാറി ബ്ലാക്ക്, കാന്‍ഡി വൈറ്റ് എന്നിങ്ങനെ നാല് നിറങ്ങളില്‍ ലഭ്യമാകും. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എക്സ്ക്ലൂസീവ് പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ഇന്ത്യയില്‍ ലഭിക്കുന്നത്. വാഹനത്തില്‍ കാറിന് ഡ്യുവല്‍-ടോണ്‍ ഐവറി തീമും ഡാര്‍ക്ക് ഗ്രേ ആക്സന്റുമുള്ള ഇന്റീരിയറാണുള്ളത്. എംജി ഇസെഡ് എസ് ഇവിയുടെ ഇലക്ട്രിക് മോട്ടോര്‍ 173.5 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കും. 8.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.