ചീങ്കണ്ണിയുമൊത്ത് അഭ്യാസ പ്രകടനം നടത്തുന്ന വിനോദ സഞ്ചാര പൂളുകള്‍ തായ്ലാന്ഡ് പോലുള്ള രാജ്യങ്ങളിലുണ്ട്. ഇത്തരം പൂളുകളില്‍ അസാമാന്യ ധൈര്യശാലികളാണ് പരിശീലനം നല്കിയ ചീങ്കണ്ണികളെ കൈകാര്യം ചെയ്യാറുള്ളത്. പൂളിനു ചുറ്റും തിങ്ങിക്കൂടിയ സഞ്ചാരികളുടെ കരഘോഷവും ആര്‍പ്പുവിളികളുമെല്ലാം ഉയരുമ്പോള്‍ ആവേശം മൂത്ത് കൂടുതല്‍ അഭ്യാസങ്ങള്‍ കാണിക്കാനും പരിശീലകന് ശ്രമിക്കാറുണ്ട്. അങ്ങനെ ഒരു ചിങ്കണ്ണി ഷോയ്ക്കിടെ അഭ്യാസിയായ പരിശീലകന്റെ കാല് ചീങ്കണ്ണി കടിച്ചു. ചീങ്കണ്ണിക്കടി എന്നു പറഞ്ഞാല്‍ വിടുവിക്കാനാവാത്ത കടിയാണ്. ഇരുമ്പു കമ്പികൊണ്ടു കുത്തിയാലും ചീങ്കണ്ണി വാ തുറക്കില്ലെന്നാണ് അതിശയോക്തിയോടെ എല്ലാവരും പറയുക. ഒരു ട്യൂബ് പൂളില്‍ ചീങ്കണ്ണിയും പരിശീലകനായ അഭ്യാസിയും ഏതാനും പ്രകടനങ്ങള്‍ കാഴ്ചവച്ചശേഷമായിരുന്നു ആ സംഭവം. വായ് പിളര്‍ത്തി നില്ക്കുന്ന ചീങ്കണ്ണിയുടെ മേല്വായ് കൈകൊണ്ടു പിടിച്ചുവലിച്ച് സ്വന്തം കാല് ചീങ്കണ്ണിയുടെ വായിലേക്കു കാല് നീട്ടി. ഒന്നിലേറെ തവണ ആവര്‍ത്തിച്ചപ്പോഴേക്കും ചീങ്കണ്ണി അയാളുടെ കാലില്‍ കടിച്ചു. ഉടനേ അഭ്യാസി മറ്റുള്ളവരുടെ സഹായം അപേക്ഷിച്ചു. ചീങ്കണ്ണിവായില്നിന്ന് അയാളെ രക്ഷിക്കാന്‍ ആളുകള്‍ ഓടിക്കൂടുന്നതോടെ വീഡിയോ അവസാനിച്ചു. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ വൈറലായി. എത്ര കണ്ടാലും അനുഭവിച്ചാലും ചിലര്‍ പാഠം പഠിക്കില്ല എന്നാണ് മിക്കവരും പ്രതികരിച്ചിരിക്കുന്നത്.
ചീങ്കണ്ണി വായില്‍ അഭ്യാസിയുടെ കാല്
