◾എഐ ക്യാമറ പദ്ധതിയില്‍ നടന്നത് നൂറു കോടി രൂപയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ട്രോയ്സ് എന്ന കമ്പനിയില്‍നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ. സെന്‍ട്രല്‍ കണ്‍ട്രോള്‍ റും നിര്‍മിക്കുന്നതിനടക്കം 57 കോടിരൂപയാണ് ട്രോയ്സ് നിര്‍ദേശിച്ചത്. 45 കോടി രൂപയ്ക്കു പൂര്‍ത്തിയാക്കാവുന്ന പദ്ധതിയാണ് 151 കോടി രൂപയുടെ കരാറില്‍ എത്തിയത്. നൂറു കോടി രൂപ പങ്കിട്ടെടുക്കാനായിരുന്നു കരാര്‍. പ്രതിപക്ഷ നേതാവ് ആരോപിച്ചു.
◾പരിശീലനത്തിനിടെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ എംപി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്ന് ഗുസ്തി താരങ്ങളില്‍ രണ്ടു പേര്‍ പോലീസിനു മൊഴി നല്‍കി. പ്രായപൂര്‍ത്തിയായ രണ്ടു താരങ്ങളാണ് മൊഴി നല്‍കിയത്. നാലു പേരുടെ മൊഴി രേഖപ്പെടുത്തിയെന്ന് പോലീസ് കോടതിയെ അറിയിച്ചു. പോക്സോ കേസെടുത്തെങ്കിലും ഇതുവരെ ബ്രിജ് ഭൂഷണിനെ ചോദ്യം ചെയ്തിട്ടില്ല.
◾
*ഉത്സവാഘോഷങ്ങള്‍ ഇനി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂമില്‍ തന്നെ*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂരിലെ പുതിയ വലിയ ഷോറൂമില്‍ ഇപ്പോള്‍ ഡിസൈനര്‍ റണ്ണിംഗ് മെറ്റീരിയല്‍സിന്റെ വിപുലീകരിച്ച വമ്പന്‍ ശേഖരം. തൃശ്ശൂരില്‍ ആദ്യമായി ഡൈയ്യിംഗ് ഫാബ്രിക്സിനായി എക്‌സ്‌ക്ലൂസീവ് സെക്ഷന്‍. സില്‍ക്ക്, ഷിഫോണ്‍, കോട്ടണ്‍ മെറ്റീരിയലുകളില്‍ ഉള്ള റെഡിമെഡ് സല്‍വാറുകളുടെ വിപുലീകരിച്ച സെക്ഷന്‍. ബ്രൈഡല്‍ ലെഹംഗ, ഗൗണ്‍, എന്നിവയുടെ ഇന്നോളം കാണാത്ത വലിയ ശേഖരവും. സാരികള്‍ക്ക് മാത്രമായുള്ള അതിവിപുലമായ സാരി ഫ്ലോറില്‍ വെഡ്ഡിംഗ് സാരികള്‍ക്ക് മാത്രമായി തയ്യാറാക്കിയ ബ്രൈഡല്‍ ലൗഞ്ച്. ഡിസൈനര്‍, സില്‍ക്ക്, കോട്ടണ്‍, ജ്യൂട്ട്, ടസ്സര്‍ സാരികളുടെ വേറിട്ട ശേഖരം. പുരുഷന്മാര്‍ക്കുള്ള വിവാഹ തുണിത്തരങ്ങളുടെ പുതുക്കിയ വിപുലമായ കളക്ഷനോടൊപ്പം പ്രത്യേക ഗ്രൂം സ്റ്റുഡിയോയും ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ ഏറ്റവും വലിയ ശേഖരവും. കുഞ്ഞുങ്ങളുടെ ആവശ്യങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ വസ്ത്രങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും മായാ പ്രപഞ്ചം.
*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*
തൃശ്ശൂരിലെ പുളിമൂട്ടിൽ സിൽക്സിലെ വിശേഷങ്ങളറിയാം:
https://www.openinyoutube.com/watch?v=4-sqhUbTNeU&t=125s
◾തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി. തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദമായി മാറും. പിറകേ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ‘മോക്ക’ ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. സഞ്ചാരപാത വ്യക്തമായിട്ടില്ല. എങ്കിലും കേരളത്തില്‍ തിങ്കളാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും.
◾കെഎസ്ആര്‍ടിസി ചീഫ് ഓഫീസിനു മുന്നില്‍ സിഐടിയു അടക്കമുള്ള തൊഴിലാളി സംഘടനകളുടെ ഉപരോധ സമരം. ശമ്പളവും, പെന്‍ഷന്‍ വിതരണവും മുടങ്ങിയതിലും മാനേജ്മെന്റിന്റെ കടുത്ത നിലപാടുകളിലും പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലാണു കെ എസ് ആര്‍ ടി സി ചീഫ് ഓഫീസ് ഉപരോധിച്ചത്. തിങ്കളാഴ്ച ബിഎംഎസ് പണിമുടക്കും.
◾അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ച സംഘത്തില്‍ മുഖ്യമന്ത്രിയുടെ പിഎ സുനീഷും. പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ സുനീഷിനെ ഉള്‍പെടുത്തിയിട്ടുണ്ട്. അടുത്ത മാസം എട്ട് മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അമേരിക്ക – ക്യൂബ സന്ദര്‍ശനം.
◾
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾ക്രൈസ്തവ സന്യസ്ത സമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കക്കുകളി നാടകത്തെ അംഗീകരിക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്യസ്തരുടെ പവിത്രതയെ അപകീര്‍ത്തിപ്പെടുത്തുന്ന നാടകം വിലക്കണമെന്നും ചെന്നിത്തല.
◾ട്രെയിന്‍ തീവയ്പുകേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേസന്വേഷിക്കുന്ന എന്‍ഐഎ സംഘം ഷൊര്‍ണൂരില്‍ കൊണ്ടുവന്നു തെളിവെടുപ്പു നടത്തി. പെട്രോള്‍ പമ്പിലും റെയില്‍വെ സ്റ്റേഷനിലും പ്രതിയുമായി എന്‍ഐഎ സംഘം എത്തി.
◾കായംകുളം സിപിഎം നേതാക്കള്‍ ഉള്‍പെട്ട നഗ്നദൃശ്യ വിവാദത്തില്‍ അച്ചടക്ക നടപടി. വീഡിയോ കോളില്‍ നഗ്ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനു ജി ധരനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. വീഡിയോ കോളില്‍ ഉള്‍പ്പെട്ട പാര്‍ട്ടി അംഗമായ വനിതയ്ക്കും സസ്പെന്‍ഷനുണ്ട്.
◾തൃശൂര്‍ തുമ്പൂര്‍മൂഴിയില്‍ കൊല്ലപ്പെട്ട കാലടി സ്വദേശിനി ആതിരയുടെ സ്വര്‍ണമാല പ്രതി അഖില്‍ മോഷ്ടിച്ചെന്നു പോലീസ്. ഒന്നര പവന്റെ മാല അങ്കമാലിയിലെ പണയ സ്ഥാപനത്തില്‍ പണയം വച്ചെന്നാണ് പോലീസ് പറയുന്നത്.
◾തൃശൂരില്‍ ആഢംബര കാറില്‍ കടത്തിയ 221 കിലോ കഞ്ചാവുമായി നാലുപേരെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി. ചിയ്യാരം സ്വദേശി അലക്സ്, പുവ്വത്തൂര്‍ സ്വദേശി റിയാസ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രവീണ്‍രാജ്, കാട്ടൂര്‍ സ്വദേശി ചാക്കോ എന്നിവരാണ് പിടിയിലായത്.
◾കഴക്കൂട്ടം മുന്‍ എംഎല്‍എയും കോളജ് അധ്യാപികയുമായിരുന്ന നെടുമങ്ങാട് പത്താംകല്ല് ഷാലിമാര്‍ ബംഗ്ലാവില്‍ പ്രഫ. എ നബീസ ഉമ്മാള്‍ അന്തരിച്ചു. 91 വയസായിരുന്നു. നെടുമങ്ങാട്ടെ വീട്ടിലായിരുന്നു അന്ത്യം. സിപിഎം സ്വതന്ത്രയായിട്ടായിരുന്നു മല്‍സരിച്ചത്.
◾കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ഖര്‍ഗെയുടെ മകന്‍ പ്രിയങ്ക് മത്സരിക്കുന്ന ചിത്താപൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്റെ ശബ്ദരേഖ സഹിതമാണ് കോണ്‍ഗ്രസ് ആരോപണം പുറത്തുവിട്ടത്.
◾കര്‍ണാടക തെരഞ്ഞെടുപ്പു പ്രചാരണത്തിനു ബെംഗളൂരു നഗരത്തില്‍ 26 കിലോമീറ്റര്‍ മെഗാ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. 17 പ്രധാന മണ്ഡലങ്ങളിലൂടെയാണ് മോദി റോഡ് ഷോ നടത്തിയത്. ജെ പി നഗറില്‍ നിന്ന് തുടങ്ങി, ജയനഗര്‍ വഴി മല്ലേശ്വരം വരെയാണ് റോഡ് ഷോ നടത്തിയത്.
◾പ്രതിരോധ സേനയുടെ ധ്രുവ് ഹെലികോപ്റ്ററുകളുടെ സേവനം അവസാനിപ്പിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ ഉത്തരവിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ ഹെലികോപ്റ്ററുകള്‍ നിരന്തരം അപകടത്തില്‍പെടുന്നതിനാലാണു തീരുമാനം.
◾കാഷ്മീരിലെ പൂഞ്ചില്‍ ആക്രമണം നടത്തിയ ഭീകരരെ പിടികൂടാനുള്ള ഓപ്പറേഷന്‍ ത്രിനേത്ര’ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കാഷ്മീരില്‍. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ രാജ്നാഥ് സിംഗിനെ അനുഗമിക്കുന്നുണ്ട്. ഓപ്പറേഷന്‍ ത്രിനേത്ര വിലയിരുത്താന്‍ നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ഉപേന്ദ്ര ദ്വിവേദി രജൗരിയില്‍ എത്തിയിരുന്നു.
◾മണിപ്പൂരിലെ ചുരാചന്ദ്പ്പൂരില്‍ ഒഴിപ്പിക്കിലിനിടെ നാലു പേര്‍ വെടിയേറ്റു മരിച്ചു. ഇംഫാലില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥനെ അക്രമികള്‍ കൊലപ്പെടുത്തി. മണിപ്പൂരില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളില്‍ ഒമ്പതു പേരെ കേരള സര്‍ക്കാര്‍ തിങ്കളാഴ്ച നാട്ടിലെത്തിക്കും.
◾ബ്രിട്ടനില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിക്കും.
◾കുതിരപ്പുറത്തുനിന്നു വീണു പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മിസ് യൂണിവേഴ്സ് സെമിഫൈനലിസ്റ്റും ഓസ്ട്രേലിയന്‍ മോഡലുമായ സിയന്ന വെയര്‍ അന്തരിച്ചു. 23 കാരിക്ക് ഒരു മാസം മുമ്പാണ് അപകടമുണ്ടായത്.
◾ഐപിഎല്ലില്‍ ഇന്ന് രണ്ട് കളികള്‍. 3.30 ന് ആരംഭിക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സുമായി ഏറ്റുമുട്ടും. 7.30 ന് ആരംഭിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഡല്‍ഹി കാപ്പിറ്റല്‍സാണ് എതിരാളികള്‍.
◾കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സര്‍വകാല റെക്കോര്‍ഡ് ലാഭവും ഉയര്‍ന്ന വിറ്റുവരവും. ഈ കാലയളവില്‍ 612.99 കോടി ലാഭമുണ്ടാക്കിയ സ്ഥാപനം 6198 കോടിയുടെ വിറ്റുവരവാണ് കൈവരിച്ചത്. 612.99 കോടിയുടെ പ്രവര്‍ത്തന ലാഭമുണ്ടാക്കിയ ഫാക്ട് പലിശയും നികുതികളും ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം കൈവരിച്ചത് 860.32 കോടി രൂപയാണ്. 2021-22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ലാഭം 353.28 കോടിയും ആകെ ലാഭം 679.84 കോടിയുമായിരുന്നു. പ്രവര്‍ത്തന ലാഭം ഫാക്ട് ഒരു വര്‍ഷം കൊണ്ട് ഏതാണ്ട് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചു. ഈ വളര്‍ച്ച വിറ്റുവരവിലും കൈവരിക്കാന്‍ ഫാക്ടിന് കഴിഞ്ഞിട്ടുണ്ട്. ഫാക്ടം ഫോസും അമോണിയം സള്‍ഫേറ്റും ജൈവ വളവും അടക്കം 9.83 ലക്ഷം ടണ്‍ വളം വില്‍പ്പനയാണ് ഫാക്ട് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടത്തിയത്. ഈ കാലയളവില്‍ 43,712 ടണ്‍ കാപ്രോലാക്ടവും വില്‍ക്കാന്‍ ഫാക്ടിന് സാധിച്ചു. ഫാക്ടം ഫോസിന്റെ ഉല്‍പ്പാദനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് നേട്ടത്തിലേക്ക് ഉയര്‍ന്നു. 8.28 ലക്ഷം ടണ്‍ ഫാക്ടം ഫോസാണ് വിറ്റത്. അമോണിയം സള്‍ഫേറ്റിന്റെ ഉല്‍പ്പാദനവും ഉയര്‍ന്ന തോതിലാണ്. ഒരു ഓഹരിക്ക് ഒരു രൂപ വച്ച് ബോര്‍ഡ് അന്തിമ ലാഭവിഹിതം ശുപാര്‍ശ ചെയ്തിട്ടുണ്ട്.
◾സോണി ഇന്ത്യ പുതിയ ബ്രാവിയ എക്സ്ആര് എ80എല്‍ ഓലെഡ് സീരീസ് അവതരിപ്പിച്ചു. കോഗ്നിറ്റീവ് പ്രോസസര്‍ എക്സ്ആര്‍ കരുത്ത് നല്‍കുന്ന പുതിയ ടിവി സീരീസ് മികച്ച കാഴ്ചയും ശബ്ദാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുക. എക്സ്ആര്‍ ഓലെഡ് കോണ്ട്രാസ്റ്റ് പ്രോ, ഏറ്റവും പുതിയ എക്സ്ആര്‍ 4കെ അപ്സ്‌കേലിങ്, എക്സ്ആര്‍ ക്ലിയര്‍ ഇമേജ്, എക്സ്ആര്‍ ഓലെഡ് മോഷന്‍ ടെക്നോളജി എന്നിവയും മികച്ച കാഴ്ചാനുഭവം നല്‍കും. 3,49,900 രൂപയാണ് തുടക്ക വില. എക്സ്ആര്‍-55എ80എല്‍, എക്സ്ആര്‍-77എ80എല്‍, എക്സ്ആര്‍-83എ80എല്‍ മോഡലുകളുടെ വിലയും വില്‍പന തീയതിയും പിന്നീട് പ്രഖ്യാപിക്കും. പ്രാരംഭ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കള്ക്ക് പുതിയ ബ്രാവിയ എക്സ്ആര്-65എ80എലപ് ഓലെഡ് മോഡലില് 12,500 രൂപ വരെ ക്യാഷ്ബാക്ക് നേടാനും അവസരമുണ്ട്. ഇതിനുപുറമെ എക്സ്ആര്‍-65എ80എല്‍ ഓലെഡ് വാങ്ങുമ്പോള്‍ പ്രത്യേക രണ്ട് വര്‍ഷത്തെ വാറന്റിയും സോണി നല്‍കുന്നു. പതിനായിരത്തിലധികം ആപ്പുകള്‍, ഗെയിമുകള്‍, ഏഴ് ലക്ഷത്തിലേറെ സിനിമകള്‍, ടിവി സീരീസുകള്‍ എന്നിവ ലഭ്യമാക്കുന്ന ഗൂഗിള്‍ ടിവിയിലൂടെ അനന്തമായ വിനോദവും എക്സ്80എല്‍ സീരീസ് ഉറപ്പുനല്‍കുന്നു. ആപ്പിള്‍ എയര്‍പ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവര്‍ത്തിക്കും. ഓട്ടോ ജെനര്‍ പിക്ചര്‍ മോഡും ഓട്ടോ എച്ച്ഡിആര്‍ ടോണ്‍ മാപ്പിങും ഉപയോഗിച്ച് ഏറ്റവും മികച്ച ഗെയിമിങ് അനുഭവവും പുതിയ സീരീസ് ഉറപ്പാക്കുന്നു.
◾‘നെയ്മര്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മികച്ചൊരു ഫ്രെണ്ട്ഷിപ്പ് എന്റര്‍ടെയ്നര്‍ ആകും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മാത്യു, നസ്ലിന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മെയ് 12ന് തിയറ്ററില്‍ എത്തും. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നവാഗതനായ സുധി മാഡിസണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയരാഘവന്‍, ഷമ്മി തിലകന്‍, ജോണി ആന്റണി, ഗൗരി കൃഷ്ണ, കീര്‍ത്തന ശ്രീകുമാര്‍, അമല റോസ്, തുഷാര പിള്ള, രശ്മി ബോബന്‍, ബേബി ദേവനന്ദ തുടങ്ങിയ താരങ്ങളും അണിനിരക്കുന്നു. ഇവര്‍ക്കൊപ്പം ശക്തമായൊരു ക്യാരക്ടറുമായി തമിഴ് നടന്‍ യോഗ് ജാപ്പിയും ചേരുന്നുണ്ട്. കുട്ടികളെ രസിപ്പിക്കുന്ന നായിക്കുട്ടിയുടെ കുസൃതികളും കളികളും കൗമാരത്തിന്റെ പ്രണയവും മാസ്സ് ആക്ഷന്‍ രംഗങ്ങളും എല്ലാം നിറഞ്ഞ ഒരു സിനിമയുമായാണ് ഇത്തവണ ഹിറ്റ് കോമ്പോ മാത്യുവും നസ്ലിനും വരുന്നത്. മലയാളം – തമിഴ് പശ്ചാത്തലത്തില്‍ പറയുന്ന ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തീകരിച്ചിരിക്കുന്നത് ആദര്‍ശും പോള്‍സനും ചേര്‍ന്നാണ്. സംഗീതം ഷാന്‍ റഹ്‌മാനും ബിജിഎം ഗോപി സുന്ദറും നിര്‍വഹിച്ചിരിക്കുന്നു.
◾അടിയും ഇടിയും വെടിയുമായി ‘ജാക്സണ്‍ ബസാര്‍ യൂത്തി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷനും പശ്ചാത്തല സംഗീതത്തിനും പ്രാധാന്യം നല്‍കിയ ട്രെയിലര്‍ തിങ്ക് മ്യൂസിക്കാണ് പുറത്തു വിട്ടത്. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, ഫാഹിം സഫര്‍, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍ന്റെ രചന ഉസ്മാന്‍ മാരാത്ത് നിര്‍വഹിക്കുന്നു. ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കരിയ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണന്‍ പട്ടേരി നിര്‍വഹിക്കുന്നു. അപ്പു എന്‍ ഭട്ടത്തിരി, ഷൈജാസ് കെഎം എന്നിവര്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഗോവിന്ദ് വസന്തയാണ് ഒരുക്കിയിരിക്കുന്നത്.
◾ഫ്രഞ്ച് വാഹന ബ്രാന്‍ഡായ സിട്രോണ്‍ 2023-ന്റെ മധ്യത്തില്‍ ലോഞ്ച് ചെയ്ത സിട്രോണ്‍ സി3 ഹാച്ച്ബാക്കിനെ ഫീല്‍ ആന്‍ഡ് ലൈവ് എന്നീ രണ്ട് വകഭേദങ്ങളിലാണ് ആദ്യം അവതരിപ്പിച്ചത്. എസ്യുവിയുടെ തുടക്കത്തില്‍ 5.71 ലക്ഷം രൂപയ്ക്കും 8.06 ലക്ഷം രൂപയ്ക്കും ഇടയിലായിരുന്നു വില. പിന്നീട് 2023 ജനുവരിയില്‍ ഇത് വര്‍ധിച്ചു. കഴിഞ്ഞ മാസം, ഷൈന്‍, ഷൈന്‍ വൈബ് പാക്ക്, ഷൈന്‍ എന്നീ നാല് പതിപ്പുകളില്‍ സി3 ഹാച്ചിന് പുതിയ ടോപ്പ്-ഓഫ്-ലൈന്‍ ഷൈന്‍ ട്രിം ലഭിച്ചു. ഡ്യുവല്‍ ടോണ്‍, വൈബ് പാക്കിനൊപ്പം ഷൈന്‍ ഡ്യുവല്‍ ടോണ്‍. ഈ വേരിയന്റ് നാച്ച്വറലി ആസ്പിറേറ്റഡ് എഞ്ചിനില്‍ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇപ്പോഴിതാ, ടര്‍ബോ പെട്രോള്‍ എഞ്ചിനോടുകൂടിയ ഷൈന്‍ വേരിയന്റിനെ അവതരിപ്പിച്ചിരിക്കുകയാണ് സിട്രോണ്‍. സി3 ടര്‍ബോ ഷൈന്‍ ട്രിം മൈ സിട്രോണ്‍ കണക്ട് ആപ്പ്, പുതിയ ഫീച്ചറുകള്‍, മെച്ചപ്പെടുത്തിയ സുരക്ഷാ ഫീച്ചറുകള്‍ എന്നിവയോടെയാണ് വരുന്നത്. പുതിയ ഇ3 ടര്‍ബോ ഷൈന്‍ ഡ്യുവല്‍ ടോണ്‍, ഡ്യുവല്‍ ടോണ്‍ വൈബ് പാക്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ലഭ്യമാണ്. യഥാക്രമം 8.80 ലക്ഷം രൂപയും 8.92 ലക്ഷം രൂപയുമാണ് ഇവയുടെ വില. ടര്‍ബോ ഫീല്‍ ഡ്യുവല്‍ ടോണ്‍ & ഫീല്‍ ഡ്യുവല്‍ ടോണ്‍ വൈബ് പാക്കിന് യഥാക്രമം 8.28 ലക്ഷം രൂപയും 8.43 ലക്ഷം രൂപയുമാണ് വില. 110ബിഎച്പി കരുത്തും 190എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ജെന്‍ 3 പ്യുവര്‍ടെക്ക് 1.2ലി 3സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് സിട്രോണ്‍ സി3 ടര്‍ബോ ഷൈന്‍ വേരിയന്റിന് കരുത്തേകുന്നത്.
◾പ്രസിദ്ധമായ ഗുരുവായൂര്‍ ക്ഷേത്രപശ്ചാത്തലത്തില്‍ രണ്ടു തലമുറകളുടെ കഥ പറയുന്ന ഉണ്ണിക്കൃഷ്ണന്‍ പുതൂരിന്റെ പ്രശസ്തമായ നോവല്‍. ഒരു പ്രത്യേക ജീവിതമേഖലയിലെ പൊരുത്തക്കേടുകളെയും പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുന്ന ഈ കൃതിയില്‍ പരിവര്‍ത്തനവിധേയമായ ഒരന്തരീക്ഷത്തിന്റെ പശ്ചാത്തലസൃഷ്ടികൂടി നോവലിസ്റ്റ് വരച്ചു കാണിക്കുന്നു. 1968-ല്‍ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി. ‘ബലിക്കല്ല്’. ഉണ്ണികൃഷ്ണന്‍ പുതൂര്‍. ഡിസി ബുക്സ്. വില 313 രൂപ.
◾പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികളില്‍ പലതും പച്ചയോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് പലപ്പോഴും കേട്ടിട്ടുള്ളത്, എന്നാല്‍ ഇത് എല്ലാ പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ ശരിയല്ല. പച്ചയ്ക്ക് കഴിക്കുന്നത് പോഷകങ്ങളെ അവയുടെ ഏറ്റവും കരുത്തുള്ള രൂപത്തില്‍ സ്വീകരിക്കാന്‍ സഹായിക്കും. വേവിക്കുമ്പോള്‍ ഇത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, പാചകം ചെയ്യുന്നത് ബാക്ടീരിയയെ നശിപ്പിക്കുകയും ഹാര്‍ഡ് പ്രോട്ടീനുകളെ ഉടച്ച് സുഗമമായ ദഹനത്തിന് പര്യാപ്തമാക്കുകയും ചെയ്യും. തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, വേവിക്കുമ്പോള്‍ അത് ശരിയായി ആഗിരണം ചെയ്യപ്പെടും. സാലഡും മറ്റും തയ്യാറാക്കുമ്പോള്‍ തക്കാളി പച്ചയ്ക്കാണ് ഉപയോഗിക്കുന്നത്. പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഇതിലെ വിറ്റാമിന്‍ സിയുടെ അളവ് കൂടുതലായിരിക്കും. അതേസമയം, രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ലൈക്കോപീന്‍ കൂടുതല്‍ ലഭിക്കുന്നത് വേവിച്ച് കഴിക്കുമ്പോഴാണ്. അതുകൊണ്ട് തക്കാളി വേവിച്ചോ പച്ചയ്‌ക്കോ കഴിക്കാവുന്നതാണ്. ഓറഞ്ച്, പച്ച, ചുവപ്പ് നിറത്തിലെ പച്ചക്കറികളായ കാരറ്റ്, കാപ്‌സിക്കം, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ശരീരത്തില്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കും. അതുകൊണ്ട് ഇവ വേവിച്ച് കഴിക്കുന്നതാണ് നല്ലത്. ചീരയില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. ആവിയില്‍ വേവിക്കുകയോ വഴറ്റുകയോ ചെയ്യുമ്പോള്‍ ആസിഡ് നിര്‍വീര്യമാകുകയും കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നീ അവശ്യപോഷകങ്ങളെ ആഗിരണം ചെയ്യാന്‍ ശരീരത്തെ അനുവദിക്കുകയും ചെയ്യും. അതേസമയം, സ്‌ട്രോബെറി, ഓറഞ്ച്, മുന്തിരി, കിവി പോലുള്ള പഴങ്ങളും കാബേജ്, ബ്രൊക്കോളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 81.73, പൗണ്ട് – 103.30, യൂറോ – 91.62, സ്വിസ് ഫ്രാങ്ക് – 91.08, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.26, ബഹറിന്‍ ദിനാര്‍ – 216.81, കുവൈത്ത് ദിനാര്‍ -266.83, ഒമാനി റിയാല്‍ – 213.74, സൗദി റിയാല്‍ – 21.79, യു.എ.ഇ ദിര്‍ഹം – 22.25, ഖത്തര്‍ റിയാല്‍ – 22.45, കനേഡിയന്‍ ഡോളര്‍ – 60.64.