പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം, പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം സമകാലീന മലയാള കവിതയിലെ നവീനമായ പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം. ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി ഈ വരികളില്‍ സ്പന്ദിക്കുന്നു. ‘പ്രണയ മാനിഫെസ്റ്റോ’. ഡോ. സോയ ജോസഫ്. മാതൃഭൂമി. വില 144 രൂപ.