‘ചാള്‍സ് എന്റര്‍പ്രൈസസ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘കാലമേ ലോകമേ…’ എന്നു തുടങ്ങുന്ന പാട്ടാണ് പ്രേക്ഷകര്‍ക്കരികിലെത്തിയത്. ചിത്രത്തിന്റെ സംവിധായകനായ സുഭാഷ് ലളിത സുബ്രഹ്മണ്യന്‍ പാട്ടിനു വരികള്‍ കുറിച്ചിരിക്കുന്നു. സുബ്രഹ്മണ്യന്‍ കെ.വി ഈണമൊരുക്കിയ ഗാനം അശോക് പൊന്നപ്പനും ആശ പൊന്നപ്പനും ചേര്‍ന്നാണ് ആലപിച്ചത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ രണ്ട് ഗാനങ്ങളും മികച്ച പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. നാചി, അന്‍വര്‍ അലി, ഇമ്പാച്ചി, സംഗീത ചേനംപുല്ലി എന്നിവരാണു ചിത്രത്തിനു വേണ്ടി മറ്റു ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. നര്‍മ മുഹൂര്‍ത്തങ്ങളിലൂടെയുള്ള ഒരു ഫാമിലി മിസ്റ്ററി ഡ്രാമയാണ് ‘ചാള്‍സ് എന്റര്‍പ്രൈസസ്’. ഉര്‍വശി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബാലു വര്‍ഗീസ്, ഗുരു സോമസുന്ദരം, കലൈയരസന്‍, അഭിജ ശിവകല, സുജിത് ശങ്കര്‍, അന്‍സല്‍ പള്ളുരുത്തി, സുധീര്‍ പറവൂര്‍, മണികണ്ഠന്‍ ആചാരി, മാസ്റ്റര്‍ വസിഷ്ട്ട്, ഭാനുപ്രിയ, മൃദുന, ഗീതി സംഗീതി, സിജി പ്രദീപ്, അജിഷ, ആനന്ദ്ബാല്‍ എന്നിവരാണു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.