പിയാനോ ബ്ലാക് നിറത്തിലുള്ള പുത്തന്‍ കാരവന്‍ സ്വന്തമാക്കി നടന്‍ ടൊവിനോ തോമസ്. ഡയംലറിന്റെ 1017 ബിഎസ് 6 ഷാസിയില്‍ കോതമംഗലത്തെ ഓജസ് മോട്ടോഴ്‌സാണ് ടോവനോയ്ക്ക് കാരവാന്‍ നിര്‍മിച്ചു നല്‍കിയത്. കേരളത്തിലെ പ്രമുഖ കാരവാന്‍ നിര്‍മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്‌സമാന്‍ മോഡലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. സ്റ്റേറ്റ്‌സ്മാനില്‍ ടൊവിനോയുടെ താല്‍പര്യപ്രകാരം മാറ്റങ്ങള്‍ വരുത്തി നിര്‍മിച്ച കാരവാന് നിരവധി പ്രത്യേകതകളുള്ളതാണ്. എയര്‍ സസ്‌പെന്‍ഷന്‍ ഉപയോഗിക്കുന്ന വാഹനം യാത്രകള്‍ക്കും ലോക്കേഷന്‍ ഉപയോഗങ്ങള്‍ക്കും ഒരുപോലെ ഉപകരിക്കും. ടോയിലറ്റ്, ബെഡ്‌റൂ, മേക്കപ്പ് റൂം (പൗഡര്‍ റൂം), റോട്ടേറ്റ് ചെയ്യാവുന്ന ക്യാപ്റ്റന്‍ സീറ്റുകള്‍, രണ്ട് റിക്ലൈനര്‍ സീറ്റുകള്‍, റോള്‍സ് റോയ്‌സ് കാറുകളുടെ റൂഫില്‍ കാണുന്നതുപോലൂള്ള സ്റ്റാര്‍ ലൈറ്റ് മൂഡ് ലൈറ്റിങ് എന്നിവയുണ്ട്. 55 ഇഞ്ച് ടിവിയും 2000 വാട്‌സ് സോണി ഹോം തീയേറ്റര്‍ മ്യൂസിക് സിസ്റ്റവുമുണ്ട് വാഹനത്തില്‍. കൂടാതെ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഓണിങ്, ഇലക്ട്രിക് കര്‍ട്ടനുകള്‍ എന്നിവ നല്‍കിയിരിക്കുന്നു. 3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്.