വോള്‍വോ കാര്‍ ഇന്ത്യയുടെ പുതിയ പതിപ്പ് 200-ാമത് ഇലക്ട്രിക് എക്സ് സി 40 റിചാര്‍ജ് പുറത്തിറങ്ങി. ഇന്ത്യയില്‍ പ്രാദേശികമായി സംയോജിപ്പിച്ച ആദ്യത്തെ ലക്ഷ്വറി എസ്യുവി കൂടിയാണിത്. 2022 നവംബറിലാണ് എക്സ് സി40 റിചാര്‍ജ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. മികച്ച ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, പാരിസ്ഥിതിക കാര്യക്ഷമത എന്നിവയില്‍ ഒന്നിലധികം ബഹുമതികള്‍ എക്സ് സി40 റിചാര്‍ജ് നേടിയിട്ടുണ്ട്. 2030 ഓടെ കലര്‍പ്പില്ലാത്ത ഇലക്ട്രിക് വാഹനങ്ങള്‍ മാത്രം നല്‍കാനും ഹൈബ്രിഡുകള്‍ ഉള്‍പ്പെടെ ചൂടുപിടിക്കുന്ന എന്ജിന് ഘട്ടംഘട്ടമായി ഉപേക്ഷിക്കാനും കമ്പനി ആഗ്രഹിക്കുന്നു. കാര്‍ബണ്‍ കുറക്കുകയെന്ന കമ്പനിയുടെ ആഗോള പരിസ്ഥിതി പദ്ധതിയുടെ ഭാഗമാണിത്. 200-ാം എക്സി40 റിചാര്‍ജിന്റെ വിതരണം സുപ്രധാന നാഴികക്കല്ലാണെന്ന് വോള്‍വൊ കാര്‍ ഇന്ത്യ മാനെജിങ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. 2030 ഓടെ വോള്‍വോ ഓള് ഇലക്ട്രിക് കമ്പനിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
