സിനിമ എന്നത് എഴുത്ത്, അഭിനയം, സംഗീതം, നൃത്തം, ചിത്രം, ശില്പം എന്നിവയൊക്കെ സമ്മേളിക്കുന്ന, സമൂഹത്തില്‍ ഏറ്റവും സ്വാധീനശക്തിയുള്ള കലാരൂപമാണ്. സ്വവര്‍ഗാനുരാഗികളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെയുള്ള എല്‍.ജി.ബി.ടി.ക്യു. കമ്മ്യൂണിറ്റിയുടെ സ്വാഭിമാനത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും പ്രതീകമാണ് മഴവില്‍ പതാക. ഒരു ഗേ പുരുഷന്റെ കണ്ണിലൂടെയുള്ള മലയാള സിനിമകളുടെ കാഴ്ചകളാണ് ഈ പുസ്തകം. ജെന്‍ഡര്‍, സെക്ഷ്വാലിറ്റി എന്നിവയില്‍ ഊന്നിക്കൊണ്ട് ക്വിയര്‍ ഭാവുകത്വത്തോടെ ജനപ്രിയസിനിമകളെ നോക്കിക്കാണുമ്പോള്‍ അത് വായനക്കാരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ‘മഴവില്‍ കണ്ണിലൂടെ മലയാള സിനിമ’. കിഷോര്‍ കുമാര്‍. ഡിസി ബുക്‌സ്. വില 144 രൂപ.