റെഡ്മി നോട്ട് 12 സീരീസ് സ്മാര്‍ട് ഫോണുകള്‍ രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. റെഡ്മി നോട്ട് 12 5ജി, നോട്ട് 12 പ്രോ 5ജി, നോട്ട് 12 പ്രോ + 5ജി, പുതുതായി അവതരിപ്പിച്ച റെഡ്മി നോട്ട് 12 4ജി എന്നിവയാണ് നോട്ട് 12 ലൈനപ്പില്‍ ഉള്‍പ്പെടുന്ന നാല് മോഡലുകള്‍. റെഡ്മി നോട്ട് 12 4ജിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 229 യൂറോയാണ് (ഏകദേശം 20,400 രൂപ) വില. നിലവില്‍ 199 യൂറോ ഓഫര്‍ വിലയ്ക്കും (ഏകദേശം 17,700 രൂപ) വാങ്ങാം. അതേസമയം, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 249 യൂറോയാണ് (ഏകദേശം 22,200 രൂപ) വില. ഐസ് ബ്ലൂ, മിന്റ് ബ്ലൂ, ഓനിക്‌സ് ഗ്രേ കളര്‍ ഓപ്ഷനുകളില്‍ ഫോണ്‍ എല്ലാ വിപണികളിലും ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റില്‍ 50 മെഗാപിക്‌സല്‍ സാംസങ് ജെഎന്‍1 പ്രൈമറി സെന്‍സര്‍, 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സ്, 2 മെഗാപിക്‌സല്‍ മാക്രോ ഷൂട്ടര്‍ എന്നിവ ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വിഡിയോ കോളുകള്‍ക്കുമായി 13 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. 33വാട്ട് അതിവേഗ ചാര്‍ജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.