പ്രാഥമിക ഓഹരി വിപണിയില്‍ നിന്ന് 2,300 കോടി രൂപ സമാഹരിക്കാനുള്ള നീക്കത്തില്‍ നിന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് താല്‍കാലികമായി പിന്മാറി. സെബി വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് വന്നത്. വിപണിയില്‍ നിന്ന് കൂടുതല്‍ പണം സമാഹരിച്ച് കൂടുതല്‍ ശാഖകള്‍ ആരംഭിക്കുക എന്നതായിരുന്നു ജോയ് ആലുക്കാസ് ഗ്രൂപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇതിനായി ഈ വര്‍ഷം ആദ്യം ഐ.പി.ഒ (ഇനിഷ്യല്‍ പബ്ലിക് ഓഫറുകള്‍) യിലൂടെ ഓഹരികള്‍ വിറ്റഴിച്ച് പണം സമാഹരിക്കാനായിരുന്നു തീരുമാനം. വിപണിയിലെ നിലവിലെ മോശം പ്രകടനവും ഐ.പി.ഒയിലൂടെ ഇപ്പോള്‍ നടത്തുന്ന സമാഹരണം ലക്ഷ്യമിട്ട നേട്ടം കൈവരിക്കാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്കയും പരിഗണിച്ചാണ് പിന്‍മാറാനുള്ള പുതിയ തീരുമാനം. 2002 മാര്‍ച്ചിലാണ് പണം സമാഹരണത്തിനുള്ള നടപടികള്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് പൂര്‍ത്തിയാക്കിയത്. അതേസമയം, ഈ വര്‍ഷം തന്നെ ഐ.പി.ഒ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്.