രണ്ടു ദശകത്തിലധികം നീളുന്ന പത്രപ്രവര്‍ത്തകജീവിതത്തിനിടെ കെ. വിശ്വനാഥ് അടുത്തബന്ധം പുലര്‍ത്താത്ത കായികതാരങ്ങള്‍ വിരളമാണ്. സച്ചിന്, സൗരവ്, സെവാഗ്, പി.ടി. ഉഷ, സാനിയ മിര്‍സ, സൈന നേവാള്‍ തുടങ്ങിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കൊപ്പം ചെലവിട്ട മുഹൂര്‍ത്തങ്ങളെയും അവര്‍ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെയും കുറിച്ച് ഒരു കളിയെഴുത്തുകാരന്റെ വൈകാരികവിശകലനങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ‘എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും’. കെ. വിശ്വനാഥ്. മാതൃഭൂമി ബുക്സ്. വില 238 രൂപ.