ഇലക്ട്രിക് എസ്‌യുവി, എക്‌സ്‌യുവി 400യുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. മൂന്നു വ്യത്യസ്ത മോഡലുകളിലുള്ള ഇലക്ട്രിക് എസ്‌യുവിയുടെ അടിസ്ഥാന വകഭേദമായി ‘എക്‌സ്ഇ’യുടെ വില 15.99 ലക്ഷം രൂപയും രണ്ടാമത്തെ എക്‌സ്ഇ 7.2 കിലോവാട്ട് ചാര്‍ജര്‍ വകഭേദത്തിന്റെ വില വില 16.49 ലക്ഷം രൂപയും ഉയര്‍ന്ന വകഭേദമായ എക്‌സ് എല്ലിന്റെ വില 18.99 ലക്ഷം രൂപയുമാണ്. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേര്‍ക്കാണ് ഈ പ്രാരംഭ വിലയില്‍ വാഹനം ലഭിക്കുക. രാജ്യത്തിന്റെ 34 നഗരങ്ങളില്‍ ആദ്യ ഘട്ടത്തില്‍ എക്സ്യുവി 400 ലഭ്യമാക്കും എന്നാണ് മഹീന്ദ്ര അറിയിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 20000 യൂണിറ്റുകള്‍ വിതരണം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും മഹീന്ദ്ര അറിയിക്കുന്നു. എക്‌സ്യുവി 300യെക്കാള്‍ 205 എംഎം നീളമുണ്ടെങ്കിലും 2600 തന്നെയാണ് എക്‌സ്യുവി 400യുടെ വീല്‍ബെയ്‌സ്. ഐപി67 സുരക്ഷ റേറ്റിങ്ങുള്ള ബാറ്ററി പാക്കാണ് വാഹനത്തിന് കൂടാതെ 6 എയര്‍ബാഗുകള്‍, നാലുവീലുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്.
15.99 ലക്ഷം മുതല്‍ എക്സ്യുവി 400
