പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 2023 ല്‍ രേഖപ്പെടുത്തുന്ന ആദ്യ ഇടിവാണ് ഇത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിരുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്. എന്നിട്ടും നാല്‍പ്പതിനായിരത്തിനു മുകളിലാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 40,360 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 5045 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4170 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 75 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയും മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.