ലെക്സസ് ഇന്ത്യ പുതിയ ലെക്സസ് എല്‍എക്സ് 500ഡി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.82 കോടി രൂപ (എക്സ് ഷോറൂം) വില. ആഡംബര എസ്യുവിയുടെ ആദ്യ ബാച്ച് 2022 ന്റെ ആദ്യ പാദത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ വിതരണം ചെയ്യും. ലാന്‍ഡ് ക്രൂയിസറിന് കരുത്ത് പകരുന്ന അതേ 3.3 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി6 ഡീസല്‍ എഞ്ചിനാണ് പുതിയ ലെക്സസ് എല്‍എക്സ് 500ഡി യ്ക്ക് കരുത്തേകുന്നത്. 309 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ഇത് 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഓള്-വീല്‍ ഡ്രൈവ് സജ്ജീകരണത്തോടൊപ്പം ഓഫ്-റോഡിംഗിനായുള്ള മള്‍ട്ടി-ടെറൈന്‍ മോഡലും സ്റ്റാന്‍ഡേര്‍ഡായി വരുന്നു. ഇത് നോര്‍മല്‍, ഇക്കോ, കംഫര്‍ട്ട്, സ്പോര്‍ട്ട് എസ്, സ്പോര്‍ട്ട് എസ്+, ഒരു ഇഷ്ടാനുസൃത മോഡ് എന്നിങ്ങനെ ഒന്നിലധികം ഡ്രൈവ് മോഡുകളും വാഗ്ദാനം ചെയ്യുന്നു.