നാലാം തലമുറ കിയ കാര്‍ണിവല്‍ ഇന്ത്യയിലേക്ക് എത്താനൊരുങ്ങുന്നു. 2023 ജനുവരിയില്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ വാഹനം ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയ പുതിയ കാര്‍ണിവല്‍ എംപിവിയും സോറന്റോയും ഇറക്കുമതി ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണികളില്‍, പുതിയ കിയ കാര്‍ണിവലിന് മൂന്ന് എഞ്ചിന് ഓപ്ഷനുകളുണ്ട്. 3.5 എല്‍ വി6 എംപിഐ പെട്രോള്‍, ഒരു പുതിയ 2.2എല്‍ സ്മാര്‍ട്ട്സ്ട്രീം, 3.5എല്‍ ജിഡിഐ വി6 സ്മാര്‍ട്ട് സ്ട്രീം. 3.5എല്‍ പെട്രോള്‍ യൂണിറ്റ് 332എന്‍എം 268ബിഎച്പി നല്കുന്നു, 2.2എല്‍, 3.5എല്‍ സ്മാര്‍ട് സ്ട്രീം മോട്ടോറുകള്‍ യഥാക്രമം 355എന്‍എം 290ബിഎച്പിയും 440എന്എംല് 199ബിഎച്പിയും നല്കുന്നു. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുകയാണെങ്കില്‍, 200 ബിഎച്ച്പിയും 440 എന്‍എം ടോര്‍ക്കും പര്യാപ്തമായ നിലവിലുള്ള 2.2 എല്‍ ഡീസല്‍ എഞ്ചിനുമായി എംപിവി വരുമെന്ന് പ്രതീക്ഷിക്കുന്നു. ട്രാന്സ്മിഷന് ചുമതലകള്‍ നിര്‍വഹിക്കുന്നതിനുള്ള എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണിത്.