കിസാൻ സഭയെ ദേശീയ തലത്തിൽ നയിക്കാൻ ഇനി മലയാളിയായ വിജു കൃഷ്ണൻ. അഖിലേന്ത്യ കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയായി തൃശൂരിൽ നടന്ന ദേശീയ സമ്മേളനത്തിലാണ് വിജു കൃഷ്ണനെ തെരഞ്ഞെടുത്തത്. മറ്റു ഭാരവാഹികളിൽ പ്രസിഡന്റായി അശോക് ധാവ്ളയും ഫിനാൻസ് സെക്രട്ടറിയായി പി കൃഷ്ണപ്രസാദും തുടരും. കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന വിജൂ കൃഷ്‌ണൻ സി പി എം കേന്ദ്ര കമ്മിറ്റി അംഗമാണ്. കർഷക പ്രക്ഷോഭങ്ങളിലും സമരങ്ങളിലും സജീവ സാന്നിധ്യമായ ഇദ്ദേഹം കണ്ണൂർ കരിവള്ളൂർ സ്വദേശിയാണ് .
കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇ പി ജയരാജൻ, എം വിജയകുമാർ, കെ എൻ ബാലഗോപാൽ, കെ കെ രാഗേഷ്, വത്സൻ പാനോളി, എൻ പ്രകാശൻ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം സ്വരാജ് എന്നിവരെയാണ് തെരഞ്ഞെടുത്തത്.