മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ നിന്തല്‍ കുളം നവീകരിക്കാന്‍ ആറു വര്‍ഷത്തിനിടെ ചെലവഴിച്ചത് 31 ലക്ഷം രൂപ. 2016 മുതല്‍ നിന്തല്‍ കുളത്തിനായി ചെലവഴിച്ചത് 31,92,360 രൂപയെന്നാണ് വിവരാവകാശ രേഖ. തിരുവനന്തപുരം അമരവിള സ്വദേശിയായ അഭിഭാഷകന് അഡ്വ. സി ആര് പ്രാണകുമാര്‍ നല്കിയ അപേക്ഷയിലാണ് ടൂറിസം ഡയറക്ടറുടെ ഓഫീസില്‍ നിന്ന് മറുപടി ലഭിച്ചത്.
ക്ലിഫ് ഹൗസില്‍ നീന്തല്‍കുളത്തിന്റെ നവീകരണത്തിനായി 18 ലക്ഷം രൂപയും സ്വിമ്മിങ്ങ് പൂള് മേല്‍ക്കൂരയുടെ ട്രസ് വര്‍ക്കുകള്‍ക്കും പ്ലാന്റ് റൂമിന്റെ നവീകരണത്തിനുമായി 7.92 ലക്ഷം രൂപയും ചെലവായി. കൂടാതെ വാര്‍ഷിക മെയിന്റനന്‍സിനായി 2.28 ലക്ഷം രൂപയും 3.64 ലക്ഷം രൂപയും ചെലവഴിച്ചു. 2016 മെയ് മുതല്‍ നീന്തല്‍കുളത്തിനായി ചെലവാക്കിയ തുകയാണിതെന്ന് അഭിഭാഷകന് ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി. നീന്തല്‍കുളത്തിന് ചെലവഴിച്ച തുകയുടെ വിശദാംശങ്ങളേക്കുറിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനോട് പലതവണ ചോദ്യം ഉന്നയിച്ചെങ്കിലും മറുപടി തരാതെ ഒഴിഞ്ഞുമാറിയെന്ന് അഡ്വ. സി ആര് പ്രാണകുമാര്‍ ആരോപിച്ചു.