jgfd

പ്രകൃതിയുടെ മടിത്തട്ടിലെ ചൈതന്യമായി നിലകൊള്ളുന്ന കൊട്ടത്തലച്ചി എന്ന മഹാമേരുവിന്റെ സമീപപ്രദേശങ്ങളിലുള്ള ജനപഥങ്ങളുടെ സഞ്ചാരമാണീ നോവല്‍. അവര്‍ രൂപപ്പെടുത്തിയ സംസ്‌കാരവും വിശ്വാസവും നിഗൂഢതകളും ഈ നോവലില്‍ അനാവരണം ചെയ്യുന്നു. അവിടെ ഉദ്യോഗസ്ഥനായി എത്തുന്ന ദേവരാജന്റെയും അയാള്‍ കണ്ടുമുട്ടിയ ആളുകളുടെയും ജീവിതകഥകള്‍. സാക്ഷരതാ പ്രസ്ഥാനത്തിലെ പഠിതാക്കളും കരിഞ്ചാമുണ്ഡിയായ സീതയും കുടിയേറ്റക്കാരുടെ പ്രതീകമായ മാണിക്കുഞ്ഞും ത്രേസ്യാമ്മയും നേഴ്‌സുമാരുടെ പ്രതീകമായ ശാലിനിയും കലയും സാവിത്രിയും കഥാപാത്രങ്ങളായി ആവിഷ്‌കരിക്കപ്പെടുമ്പോള്‍ കേന്ദ്രകഥാപാത്രങ്ങള്‍ ഇല്ലാത്ത നോവലായി ഈ കൃതി മാറുന്നു. മാത്രമല്ല, ഒരു ജന്മം മുഴുവന്‍ തന്റെ പ്രണയിനിക്കുവേണ്ടി ജീവിതം ഹോമിച്ച കേളു നമ്പ്യാരുടെ കഥകൂടിയാണിത്. ‘പുളിമരവും കുറെ പ്രജകളും’. എം കെ സുബ്രഹ്മണ്യന്‍. ഗ്രീന്‍ ബുക്‌സ്. വില 228 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *