വിജനവീഥി
തിരുവിതാംകൂര്‍ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ദുരന്താദ്ധ്യായത്തെ എല്ലാ തീക്ഷ്ണതകളോടും കൂടി വീണ്ടും ഓര്‍മിപ്പിച്ചു എന്ന സവിശേഷത വിജനവീഥിക്ക് അവകാശപ്പെടാം. ഇത് ശില്പഭദ്രമായ ഒരു നോവലാണ്. അതിലെ വിവരണങ്ങള്‍ യുക്തിസഹവും മനഃശാസ്ത്രതത്ത്വങ്ങളില്‍ അധിഷ്ഠിതവുമാണ്. അതുകൊണ്ടുതന്നെ ആധികാരികത അവകാശപ്പെടുന്ന ഒരു പ്രമേയത്തിന്റെ ലാവണ്യാത്മകമായ ആവിഷ്കാരമെന്ന നിലയില്‍ നോവല്‍ ശ്രദ്ധേയമാണ്. മലയാളത്തിലെ സൈക്കോളജിക്കല്‍ ഹൊറര്‍ നോവലുകളുടെ ശ്രേണിയില്‍ അഗ്രഗണ്യ സ്ഥാനം പിടിക്കുന്ന നോവല്‍. ‘വിജനവീഥി’. അശ്വതി തിരുന്നാള്‍. മാതൃഭൂമി ബുക്സ്. വില 650 രൂപ.