പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടൊയോട്ട. അടുത്തവര്‍ഷം ആദ്യം പുതിയ ഇന്നോവ ക്രിസ്റ്റ പുറത്തിറക്കുമെന്നാണ് സൂചനകള്‍. ഡീസല്‍ എഞ്ചിന് കൂടാതെ ഒരു സിഎന്‍ജി വേരിയന്റ് കൂടി പുതിയ തലമുറ ഇന്നോവ ക്രിസ്റ്റയിലുണ്ടാകുമെന്നാണ് ഏറ്റവും പുതിയ സൂചന. നിലവിലുള്ള 2.7 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സിഎന്‍ജി വേരിയന്റ് ലഭ്യമാകുക. മാരുതി സുസുക്കിയുമായുള്ള ധാരണയാണ് ടൊയോട്ടക്ക് സിഎന്‍ജി വാഹനം പുറത്തിറക്കാനുള്ള പ്രചോദനം. നിലവില്‍ പെട്രോള്‍ വേരിയന്റ് ക്രിസ്റ്റ ലഭ്യമാണെങ്കിലും ക്രിസ്റ്റയുടെ വില്‍പ്പനയുടെ സിംഹഭാഗവും വന്നിരുന്നത് ഡീസല്‍ വേരിയന്റിലായിരുന്നു. നേരത്തെ ഗ്ലാന്‍സക്കും അവര്‍ക്ക് സിഎന്‍ജി പുറത്തിറക്കിയിരുന്നു. കൂടാതെ അര്‍ബന്‍ ക്രൂയിസര്‍ ഹൈ റൈഡറിനും ഒരു സിഎന്‍ജി വേര്‍ഷന്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്നോവ ഹൈക്രോസും ഇന്നോവ ക്രിസ്റ്റയും ഒരേസമയം വിപണിയില്‍ വരുന്നതോടെ ക്രിസ്റ്റയുടെ ഉയര്‍ന്ന വേരിയന്റുകള്‍ പിന്‍വലിക്കാന്‍ സാധ്യതയുണ്ട്.