എല്‍ ഐ സിയുടെ ലാഭം കുതിച്ചുയര്‍ന്നു. പ്രീമിയം വരുമാനം 27 ശതമാനം ഉയര്‍ന്നു. അക്കൗണ്ടിങ് നയത്തില്‍ വരുത്തിയ കാര്യമായ മാറ്റത്തെ തുടര്‍ന്ന് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും വന്‍ കുതിപ്പുണ്ടാക്കി. ഇതോടെ രണ്ടാം പാദവാര്‍ഷികം അവസാനിച്ചപ്പോള്‍ 15952 കോടി രൂപയാണ് എല്‍ ഐ സിയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1434 കോടി രൂപയായിരുന്നു ലാഭം. നിക്ഷേപങ്ങളില്‍ നിന്നുള്ള ലാഭമാണ് വരുമാനത്തിന്റെ 40 ശതമാനവും. ഇത് 6798.61 കോടി രൂപയാണ്. എന്നാല്‍ ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറവാണ്. കഴിഞ്ഞ വര്‍ഷം 6961.14 കോടി രൂപയായിരുന്നു നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം. മെയ് മാസത്തില്‍ ഓഹരി വിപണിയിലേക്ക് ആദ്യ ചുവടുവെച്ച എല്‍ഐസി ആദ്യ പാദ ഫലം പുറത്തുവന്ന ജൂണ്‍ മാസത്തില്‍ 682.9 കോടി രൂപയാണ് ലാഭം നേടിയിരുന്നത്. 20530 കോടി ഐ പി ഒയ്ക്ക് ശേഷമായിരുന്നു ഇത്.