ശശി തരൂർ പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്നുള്ള പരിപാടികളിൽ മാത്രമേ പങ്കെടുക്കാവൂ എന്ന് കെപിസിസി അച്ചടക്ക സമിതി. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളിൽ അറിയിച്ച് അവരുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂ. സമാന്തര പരിപാടികൾ പാടില്ല എന്നും അച്ചടക്ക സമിതി നിർദ്ദേശിക്കുന്നു.പാർട്ടി ചട്ടക്കൂടിന് ബന്ധപ്പെട്ട എല്ലാവരെയും അച്ചടക്ക സമിതി നിർദ്ദേശം അറിയിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. കോഴിക്കോടുള്ള താരീഖ് അൻവർ പ്രശ്ന പരിഹാരത്തിനായി ഇടപെട്ടേക്കും. കോഴിക്കോട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, രമേശ് ചെന്നിത്തല, എംപിമാരായ കെ മുരളീധരൻ, എം കെ രാഘവൻ തുടങ്ങിയവർ പങ്കെടുക്കുന്ന വിവിധ പരിപാടികളിൽ അദ്ദേഹം ഭാഗമാകും.