രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിയേക്കാവുന്ന സുപ്രധാന മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ ലോക്സഭയിൽ 371 എംപിമാരുടെ പിന്തുണ ഉറപ്പെന്ന് ബിജെപി. നാളെ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ബിജെപി നയരൂപീകരണ സമിതി യോഗം ചേർന്നു. പ്രധാനമന്ത്രിയുടെ വസതിയിലാണ് മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗം നടന്നത്. അമിത് ഷാ, കിരൺ റിജിജു ഉൾപ്പെടെ മന്ത്രിമാർ യോഗത്തിൽ പങ്കെടുത്തു.

 

മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഇന്ത്യാസഖ്യത്തിന്റെ ശ്രമം പരാജയം. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും അടക്കമുള്ള നേതാക്കൾ ചെന്നൈയിൽ എത്തി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇന്ത്യ സഖ്യത്തിന് തിരിച്ചടി നൽകുന്നതാണ് കൂടിക്കാഴ്ചയുടെ അന്തിമഫലം.

 

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുകയല്ലാതെ ബദലില്ലെന്ന് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. അടുത്ത 25 വർഷത്തേക്കുള്ള തമിഴ്‌നാടിന്റെ രാഷ്ട്രീയ ഭാവി തങ്ങൾ സുരക്ഷിതമാക്കി. തമിഴ്‌നാടാണ് തങ്ങൾക്ക് എപ്പോഴും ഒന്നാമതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് ഇന്ത്യ സഖ്യ നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു എം.കെ. സ്റ്റാലിൻ.

 

മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ സഭയിലുണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണണമെന്നും ആവശ്യപ്പെട്ടാണ് വിപ്പ് നൽകിയത്.‎‎

 

വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കണ്ടെത്താനായി ഡ്ര​ഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

 

‎തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. കോർപ്പറേഷൻ വെള്ളം കയറിയ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ സ്‌ക്വാഡുകളെ നിയോഗിക്കാനാണ് കോർപറേഷന്റെ ആലോചന.‎

 

‎കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ധനസഹായ ക്യാമ്പയിനിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതുകൊണ്ടാണ് ഉത്തരം ശരിയാകാഞ്ഞതെന്നും ജീൻ തെറാപ്പി ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.‎‎

 

ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഹർജിക്കാരൻ. കുറ്റവിമുക്തനായെന്ന ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞ ലംഘനമാണെന്നും സിബിഐ കോടതിയില്‍ നല്‍കിയത് ഭാഗിക റിപ്പോർട്ട് ആണെന്നും ഹർജിക്കാരൻ എസ് ജയൻ വ്യക്തമാക്കി.

 

‎‎ജിഎൻഎയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള നീക്കത്തിൽ കെഎസ്ഇബി മുൻ ചെയർമാൻ എം ജി രാജമാണിക്യം സർക്കാരിന് നൽകിയ കത്ത് പുറത്ത്. ഇടപാടിൽ കെഎസ്ഇബി ഉയര്‍ത്തിയത് അതിശക്തമായ എതിര്‍പ്പെന്ന് കത്ത് വ്യക്തമാക്കുന്നു.

 

സ്വകാര്യ സർവകലാശാല ബില്ലിനെ എതിർക്കാൻ എൽഡിഎഫ്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ലെന്നും, സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. മാനേജുമെന്റുകൾക്ക് അമിത അധികാരം നൽകുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.‎

 

‎കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ഇന്നലെ കൂടിയ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ക്യാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും യോഗം നടത്തുന്നതിനോ സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം.

 

‎‎സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ. സതീശൻ ജനകീയ നേതാവെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാകാൻ കാരണമിതാണ്.

 

 

‎‎കെ സുധാകരന്റെ ചികിത്സയിൽ ​ദുരൂഹത ആരോപിച്ച് മകനും മരുമകനും. സുധാകരൻ ദുബായിലെ ആശുപത്രിയിൽ ചികിത്സയിൽ ആണ്. എന്നാൽ അച്ഛനെ കാണാൻ അനുവദിക്കുന്നില്ലെന്ന് മകൻ സഞ്ചോ​ഗ് സുധാകരൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

‎ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മം​ഗളൂരു സെൻട്രൽ-കൊല്ലം, കൊല്ലം-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.‎‎

 

കെഎസ്ആര്‍ടിസിയില്‍ സര്‍വീസ് ഓപ്പറേഷന്‍ വിഭാഗം ഡിജിറ്റലൈസേഷന്‍ അവസാന ഘട്ടത്തിൽ. വരവ് ചെലവ് കണക്കുകളുടെ ഡിജിറ്റലൈസേഷനും ഉടന്‍ നടക്കുമെന്നാണ് വിവരം. ഡിജിറ്റലൈസേഷന്‍ ട്രയല്‍ ഇതുവരെ 4 ഡിപ്പോകളില്‍ പൂര്‍ത്തിയാക്കിയത്തോടെ ഓപ്പറേഷന്‍ വിഭാഗത്തിലെ ഡിജിറ്റലൈസേഷന്‍ അവസാന ഘട്ടത്തിലാണ്.‎‎

 

വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ പേരും മറ്റ് വിവരങ്ങളും യഥാസമയം കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ശക്തമായ നടപടിക്ക് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി.

 

കെ സുധാകരൻ എംപിയെ ദുബൈയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. യുഎഇ സമയം രാത്രി 9:30 ക്ക് എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിക്ക് തിരിക്കും.ആശുപത്രി അധികൃതർ അദ്ദേഹത്തെ ദുരൂഹമായി ഐസിയുവിലേക്ക് മാറ്റിയെന്ന് കുടുംബം ആരോപിച്ചിരുന്നു.

 

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്താനും ദക്ഷിണേഷ്യയിലെ മികച്ച വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാനും സർക്കാർ ലക്ഷ്യമിടുന്നു. ഇതിനായി കാലാനുസൃതമായ കോഴ്സുകൾ, സ്വകാര്യ-വിദേശ സർവകലാശാലകൾ എന്നിവയ്ക്ക് അവസരമൊരുക്കും. കേരളത്തിലെ വിദ്യാർത്ഥികൾ പഠനത്തിനായി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന പ്രവണത കുറയ്ക്കാൻ ഈ നടപടികൾ സഹായിക്കും.

 

‎പയ്യന്നൂരിൽ കൊല്ലപ്പെട്ട സി.വി. ധനരാജിന്റെ വീടാക്രമിച്ച കേസിൽ രണ്ടു പ്രതികളെ വെറുതെ വിട്ടു. ബിജെപി പ്രവർത്തകരായ കെ. മനൂപ്, സി. ഷൈജു എന്നിവരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്.‎‎

 

തൃശൂർ വടക്കാഞ്ചേരി പാർലിക്കാട് വനിത ഗേറ്റ് കീപ്പറെ ആക്രമിച്ചു. ആക്രമണത്തിൽ ​ഗുരുതരമായി പരിക്കേറ്റ അടാട്ട് സ്വദേശി വിദ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജ്ഞാത യുവാവാണ് യുവതിയെ ആക്രമിച്ചത്. യുവാവിന് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയായിരുന്നു.‎‎

 

ഇടുക്കി പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളുടേയും മൃതദേഹം കണ്ടെത്തി. പണിക്കൻകൂടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ പിബി (14) എന്നിവരാണ് മരിച്ചത്.‎‎

 

മണ്ഡല പുനർനിർണയ ബില്ലിൽ ജെഎംഎമ്മും മറുകണ്ടം ചാടിയേക്കും. ഡിഎംകെയ്ക്കും എൻസിപിക്കും പിന്നാലെ ആണ് ജെഎംഎമ്മിൻ്റെ നീക്കം. ബില്ലിനെ എതിർക്കണോയെന്ന് തീരുമാനിച്ചിട്ടില്ലെന്നാണ് പാർട്ടി എംപി നളിൻ സോറൻ്റെ പ്രതികരണം.

 

 

‎‎മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം കനിമൊഴി ഇന്ത്യാസഖ്യം നേതാക്കളുമായുള്ള ചർച്ചയിൽ വിശദീകരിക്കുമെന്ന് ഡിഎംകെ നേതാക്കൾ. നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർഎസ് ഭാരതിയും വ്യക്തമാക്കി. പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിനും സാമൂഹിക മാധ്യമ പോസ്റ്റിലൂടെ നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി.‎‎

 

ഒരു ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോയെന്ന് ഡ‍ിഎംകെ നേതാവ് കനിമൊഴി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ബിൽ ബിജെപി കൊണ്ടുവന്നപ്പോൾ കോൺഗ്രസും ഇടത്പാർട്ടികളും പിന്തുണച്ചു. അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോയെന്നും കനിമൊഴി ചോദിച്ചു.

 

‎കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ. വിമാനത്താവളങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.‎‎

 

ഡിസംബർ 16-ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബം​ഗ്ലാദേശിലേക്ക് റോഡ് മാർ​ഗം തിരികെ പോവുമെന്ന് റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.‎‎

 

 

അമേരിക്കയിൽ രണ്ട് യാത്രാവിമാനങ്ങളുടെ ചിറകുകൾ തമ്മിൽ കൂട്ടിയിടിച്ചു. റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ എയർപോർട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 5:10-ഓടെയായിരുന്നു സംഭവം. ഇതോടെ അമേരിക്കയിലെ വിമാന സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്ക ഉയർന്നിരിക്കുകയാണ്.

 

‎അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരെ നിയമ നടപടിക്കൊരുങ്ങി ലിയോണല്‍ മെസി. അഴിമതി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എഎഫ്എ, തന്റെ പേരും ചിത്രവും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നാണ് മെസിയുടെ ആവശ്യം.

 

 

‎ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യ ബാക്ക് ഫൂട്ടില്‍. 110 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 133-3 എന്ന മികച്ച നിലയിലാണ്. 46 റണ്‍സോടെ രചിന്‍ രവീന്ദ്രയും 5 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍. രണ്ട് ദിവസവും ഏഴ് വിക്കറ്റും കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 243 റൺസിന്‍റെ ആകെ ലീഡുണ്ട്.

 

അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫിയിൽ കേരളവും പോണ്ടിച്ചേരിയും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചു. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ അമയ് മനോജ് കേരളത്തിനായി രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റും വീഴ്ത്തി.

 

ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ പുതിയ ഇടത്തരം എസ്‌യുവിയായ ബയോണിന് ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കം. 2026 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ വാഹനത്തിന്റെ ആദ്യ മാസത്തെ വിൽപ്പന 3,449 യൂണിറ്റുകളാണ്. കമ്പനിയുടെ 10 മോഡലുകളടങ്ങിയ വാഹനനിരയിൽ ഏഴാം സ്ഥാനത്തെത്തിയ ബയോൺ, ഒക്ടോബറിലെ മൊത്തം യൂട്ടിലിറ്റി വാഹന വിൽപ്പനയുടെ 8 ശതമാനവും സ്വന്തമാക്കി.

 

പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 798 ആർഎസ് ആഗോളതലത്തിൽ അവതരിപ്പിച്ച് ട്രയംഫ്. ഇന്ത്യൻ വെബ്‌സൈറ്റിലും ബൈക്കിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 14.39 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. നേരത്തെയുണ്ടായിരുന്ന 765 സിസി എൻജിന് പകരം പുതിയ 798 സിസി ട്രിപ്പിൾ എൻജിനാണ് പ്രധാന മാറ്റം. പുതിയ ഫ്രെയിം, സ്വിംഗാർം, മെച്ചപ്പെടുത്തിയ സസ്‌പെൻഷൻ, ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവയും ബൈക്കിലുണ്ട്.

 

എഐ ചിപ്പ് വിപണിയിലെ വമ്പന്മാരായ എൻവിഡിയയുടെ നിർദേശത്തെ തുടർന്ന് തെക്കുകിഴക്കൻ ഏഷ്യയിലെ 4 രാജ്യങ്ങളിലേക്കുള്ള സെർവർ കയറ്റുമതി താൽക്കാലികമായി നിർത്തുന്നു. മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കുള്ള സെർവർ വിതരണം നിർത്തിവയ്ക്കാനാണ് ഡെൽ, സൂപ്പർ മൈക്രോ കമ്പ്യൂട്ടർ തുടങ്ങിയ നിർമാണ പങ്കാളികളോട് എൻവിഡിയ ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

 

പ്രഭുദേവ, യോഗി ബാബു, അജു വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മൂൺവാക്ക്’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ബിഹൈൻഡ്‌വുഡ്‌സ് പ്രൊഡക്ഷൻസിന്റെ ആദ്യ ഫീച്ചർ ഫിലിമായ ‘മൂൺവാക്ക്’ 2026 ഡിസംബർ 24-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എ.ആർ. റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം എ.ആർ. റഹ്മാനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംഗീതത്തിനും നൃത്തത്തിനും ഹാസ്യത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്‌നറായിരിക്കും ‘മൂൺവാക്ക്’ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ട്രെയിലർ പുറത്തിറക്കിയിട്ടുണ്ട്.

 

എച്ച്.ഐ.വി രോഗികൾ പലതരം പോഷകാഹാര വെല്ലുവിളികൾ നേരിടുന്നുണ്ട്. ശരീരത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന നീർക്കെട്ടും (chronic inflammation) ദുർബലമായ രോഗപ്രതിരോധ ശേഷിയും ഇവർക്കുണ്ടാകാം. ഇത് ഹൃദയാരോഗ്യം, വൃക്കകൾ, കരൾ, ചർമ്മം തുടങ്ങിയവയെ ബാധിക്കാൻ ഇടയാക്കും.എച്ച്.ഐ.വിയും അതുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളും ഭക്ഷണം കഴിക്കുന്നത് ശാരീരികമായി പ്രയാസകരമാക്കിയേക്കാം. വായയിലെ വ്രണങ്ങൾ, വിശപ്പില്ലായ്മ, രുചിയിലുണ്ടാകുന്ന മാറ്റങ്ങൾ, ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ ഉതകുന്ന രീതിയിലുള്ള പോഷകാഹാര ക്രമീകരണങ്ങൾ ആവശ്യമാണ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *