മണ്ഡല പുനർനിർണയ ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ കോൺഗ്രസ് എംപിമാർക്ക് വിപ്പ് നൽകി. നവംബർ 30, ഡിസംബർ 1, 2, 3 തീയതികളിൽ സഭയിലുണ്ടാകണമെന്നും പാർട്ടി നിലപാടിനെ പിന്തുണക്കണണമെന്നും ആവശ്യപ്പെട്ടാണ് വിപ്പ് നൽകിയത്.

‎

‎വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കണ്ടെത്താനായി ഡ്ര​ഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു.

 

‎തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. കോർപ്പറേഷൻ വെള്ളം കയറിയ പ്രദേശങ്ങൾക്ക് പ്രത്യേക പരിഗണന നൽകും. തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ സ്‌ക്വാഡുകളെ നിയോഗിക്കാനാണ് കോർപറേഷന്റെ ആലോചന.

‎

‎കോഴിക്കോട്ടെ എസ്എംഎ ബാധിതരായ കുഞ്ഞുങ്ങളുടെ ചികിത്സാ ധനസഹായ ക്യാമ്പയിനിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. മാധ്യമങ്ങളുടെ ചോദ്യം ശരിയല്ലാത്തതുകൊണ്ടാണ് ഉത്തരം ശരിയാകാഞ്ഞതെന്നും ജീൻ തെറാപ്പി ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

‎

‎ടൈറ്റാനിയം കേസില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ ഹർജിക്കാരൻ. കുറ്റവിമുക്തനായെന്ന ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞ ലംഘനമാണെന്നും സിബിഐ കോടതിയില്‍ നല്‍കിയത് ഭാഗിക റിപ്പോർട്ട് ആണെന്നും ഹർജിക്കാരൻ എസ് ജയൻ വ്യക്തമാക്കി.

‎

‎സ്വകാര്യ സർവകലാശാല ബില്ലിനെ എതിർക്കാൻ എൽഡിഎഫ്. കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്നില്ലെന്നും, സംവരണ വ്യവസ്ഥകൾ ഉറപ്പാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു. മാനേജുമെന്റുകൾക്ക് അമിത അധികാരം നൽകുന്ന ബില്ലാണിതെന്നും എയ്ഡഡ് സംവിധാനം ഇല്ലാതാക്കുമെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.

‎

‎കേരള ആരോഗ്യ സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം. ഇന്നലെ കൂടിയ ഗവേണിംഗ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ക്യാമ്പസുകളിൽ പ്രകടനം നടത്തുന്നതിനോ പോസ്റ്ററുകളും ബാനറുകളും പതിപ്പിക്കുന്നതിനും യോഗം നടത്തുന്നതിനോ സ്ഥാപന മേധാവിയുടെ മുൻകൂർ അനുമതി വേണം.

‎

‎ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. മം​ഗളൂരു സെൻട്രൽ-കൊല്ലം, കൊല്ലം-മം​ഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്.

‎

‎

‎അധികൃതരുടെ കടുത്ത അനാസ്ഥ കാരണം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ ആശുപത്രിയിൽ അജ്ഞാതനായി കഴിഞ്ഞത് 11 ദിവസം. കഴക്കൂട്ടം സ്വദേശി ജോൺസൻ്റെ മരണശേഷമാണ് കുടുംബം വിവരമറിഞ്ഞത്. തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടായിരുന്നിട്ടും കുടുംബത്തെയോ പൊലീസിനെയോ വിവരം അറിയിക്കാൻ തയ്യാറായില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർക്കെതിരെയുള്ള കുടുംബത്തിന്റെ ആരോപണം.

‎

‎ഇടുക്കി പൊന്മുടി ജലാശയത്തിൽ കുളിക്കാൻ ഇറങ്ങി കാണാതായ രണ്ടു വിദ്യാർത്ഥികളുടേയും മൃതദേഹം കണ്ടെത്തി. പണിക്കൻകൂടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകൻ ക്രിസ്റ്റോ (14), തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകൻ അരുൺ പിബി (14) എന്നിവരാണ് മരിച്ചത്.

‎

‎

‎

‎

‎

‎

‎മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുമെന്നറിയിച്ച ഡിഎംകെയും എൻ‌സിപിയേയും അനുനയിപ്പിക്കാൻ സോണിയാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ചെന്നൈയിലെത്തി എം കെ സ്റ്റാലിനെയും മുംബൈയിലെത്തി ശരത് പവാറിനെയും കാണും. ഇതിനിടെ, അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാൻ അബുദബിയിലെത്തിയ കെ സുധാകരൻ പാർട്ടി നിർദേശപ്രകാരം തിരികെ ഡൽഹിയിലേക്ക് തിരിച്ചു.

‎

‎തമിഴ് വിരുദ്ധ ശക്തികള്‍ക്കെതിരെ സഹോദരന്‍ സ്റ്റാലിന്‍ പാറ പോലെ ഉറച്ച് നില്‍ക്കുമെന്നും ബില്ലിനെ ഒന്നിച്ച് നിന്ന് തോല്‍പ്പിക്കുമെന്നും സ്റ്റാലിനുമാനുള്ള കൂടിക്കാഴ്ചക്ക് മുന്നോടിയായി രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‎

‎മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടി തീരുമാനം കനിമൊഴി ഇന്ത്യാസഖ്യം നേതാക്കളുമായുള്ള ചർച്ചയിൽ വിശദീകരിക്കുമെന്ന് ഡിഎംകെ നേതാക്കൾ. നിലപാടിൽ മാറ്റമില്ലെന്ന് ഡിഎംകെ സംഘടന സെക്രട്ടറി ആർഎസ് ഭാരതിയും വ്യക്തമാക്കി. പാർട്ടി അധ്യക്ഷൻ എം കെ സ്റ്റാലിനും സാമൂഹിക മാധ്യമ പോസ്റ്റിലൂടെ നിലപാടിൽ മാറ്റമില്ലെന്ന സൂചന നൽകി.

‎

‎ഒരു ബില്ലിനെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോയെന്ന് ഡ‍ിഎംകെ നേതാവ് കനിമൊഴി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തിയ ബിൽ ബിജെപി കൊണ്ടുവന്നപ്പോൾ കോൺഗ്രസും ഇടത്പാർട്ടികളും പിന്തുണച്ചു. അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോയെന്നും കനിമൊഴി ചോദിച്ചു.

‎

‎ഡിസംബർ 16-ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബം​ഗ്ലാദേശിലേക്ക് റോഡ് മാർ​ഗം തിരികെ പോവുമെന്ന് റിപ്പോർട്ടുകൾ. ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.

‎

‎ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ മൂന്നാം ദിനം ഇന്ത്യ ബാക്ക് ഫൂട്ടില്‍. 110 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ 133-3 എന്ന മികച്ച നിലയിലാണ്. 46 റണ്‍സോടെ രചിന്‍ രവീന്ദ്രയും 5 റണ്‍സുമായി ഡാരില്‍ മിച്ചലും ക്രീസില്‍. രണ്ട് ദിവസവും ഏഴ് വിക്കറ്റും കൈയിലിരിക്കെ ന്യൂസിലന്‍ഡിനിപ്പോള്‍ 243 റൺസിന്‍റെ ആകെ ലീഡുണ്ട്.

‎

‎

‎

‎

‎

‎

‎ഐഫോൺ സുരക്ഷിതമാണെന്ന് കരുതി ആശ്വസിക്കുന്നവർക്ക് മുന്നറിയിപ്പുമായി ടെലിഗ്രാം സി.ഇ.ഒ പവൽ ദുറോവ്. പഴയ ഐ.ഒ.എസ് പതിപ്പുകൾ ഉപയോഗിക്കുന്ന ഐഫോണുകൾ വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയാകാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യാതെ തന്നെ ഒരു വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ ഹാക്കിങ്ങിന് ഇരയാകാമെന്നും അദ്ദേഹം വ്യക്തമാക്കി.ഐ.ഒ.എസ് പതിപ്പ് കാലഹരണപ്പെട്ടതാണെങ്കിൽ ഫോണിലെ വിവരങ്ങൾ മുഴുവൻ അപകടത്തിലാകാമെന്ന് പവൽ ദുറോവ് എക്സിലെ കുറിപ്പിൽ പറഞ്ഞു.

‎

‎’മെനി മെനി ഹാപ്പി റിട്ടേൺസ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രണയത്തിന് ഇന്നത്തേതിൽ നിന്ന് വ്യത്യസ്തമായൊരു ഭംഗിയും കാത്തിരിപ്പും സ്വപ്നങ്ങളും ഉണ്ടായിരുന്ന ഒരു കാലഘട്ടത്തെ മനോഹരമായി അവതരിപ്പിക്കുന്നതാണ് ട്രെയിലർ. കാളിദാസ് ജയറാമും ലക്ഷ്മി ജ്യോതിഷും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. നൊസ്റ്റാൾജിയയും പ്രണയവും നർമ്മവും കോർത്തിണക്കിയ റൊമാന്റിക് കോമഡി ചിത്രത്തിൽ കാളിദാസ് ജയറാമിന്റെ അച്ഛൻ കഥാപാത്രമായി ലാലും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. പ്രശസ്ത ഇൻഫ്ലുവൻസർ ലക്ഷ്മി ജ്യോതിഷിന്റെ നായികയായുള്ള സിനിമാ അരങ്ങേറ്റം കൂടിയാണ് ‘മെനി മെനി ഹാപ്പി റിട്ടേൺസ്’.മങ്കി ബിസിനസിന്റെ ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‎

‎ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ പുതിയ ഇടത്തരം എസ്‌യുവിയായ ബയോണിന് ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കം. 2026 ഒക്ടോബർ 26-ന് പുറത്തിറങ്ങിയ വാഹനത്തിന്റെ ആദ്യ മാസത്തെ വിൽപ്പന 3,449 യൂണിറ്റുകളാണ്. കമ്പനിയുടെ 10 മോഡലുകളടങ്ങിയ വാഹനനിരയിൽ ഏഴാം സ്ഥാനത്തെത്തിയ ബയോൺ, ഒക്ടോബറിലെ മൊത്തം യൂട്ടിലിറ്റി വാഹന വിൽപ്പനയുടെ 8 ശതമാനവും സ്വന്തമാക്കി.10 ലക്ഷം രൂപ മുതൽ 18.15 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *