പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33% സംവരണം നടപ്പാക്കുന്നതിന് മുന്നിലുള്ള എല്ലാ തടസ്സങ്ങളും നീക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണം നടപ്പാക്കാനുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച മോദി, സ്ത്രീകളുടെ രാഷ്ട്രീയ പങ്കാളിത്തം വർധിപ്പിക്കുന്നതിനെ തടയാൻ എതിർപാർട്ടികൾക്ക് കഴിയില്ലെന്നും അറിയിച്ചു.
രാജ്യത്ത് വിവാദങ്ങളിൽ നിന്ന് രക്ഷാപ്പെടാനുള്ള പുതിയ വഴിയാണ് ബിജെപി നടത്തുന്നത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. അതിനുള്ള നീക്കമാണ് മണ്ഡല പുനർനിർണ്ണയം. വനിത ബിൽ നേരത്തെ പാസാക്കിയതാണ് സർക്കാരിന് നാളെ തന്നെ നടപ്പാക്കാം.എന്നാൽ ഇപ്പോൾ നടക്കുന്നത് വളഞ്ഞ വഴിയിലൂടെ ഭരണം പിടിക്കാനുള്ള നീക്കമാണ്.പിന്നോക്ക സംവരണ സീറ്റുകൾ 40 വർഷത്തേക്ക് ഫ്രീസ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മണ്ഡല പുനർനിർണയ ബില്ലിൽ എൻസിപി ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ദേശീയ വർക്കിംഗ് പ്രസിഡന്റ് പി.സി. ചാക്കോ. ബിൽ പാർലമെന്റിൽ അവതരിപ്പിക്കട്ടെയെന്നും അതിനുശേഷം പാർട്ടി നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗത്തിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അത് അവഗണിച്ചു പോകുന്ന നിലയാണ് പലരുടെയും ഭാഗത്തുണ്ടായത്. നിങ്ങളുടെ ചോരയ്ക്ക് പകരം ചോദിക്കും എന്നാണ് പ്രസംഗമെന്നും ജനങ്ങളെ സേവിക്കാൻ സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിയാണെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം വായിച്ച് കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ വിമർശനം.
മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് പരാതിയുമായി കെഎസ്യു. കെഎസ്യുവാണ് എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ പരാതി നല്കിയത്. ചോരയ്ക്ക് ചോര എന്ന പരാമര്ശം നടത്തിയിട്ടില്ലെന്നും നിയമനടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പരാതിയില് കെഎസ്യു വിശദമാക്കുന്നത്. മുഹമ്മദ് ഷമ്മാസ് കണ്ണൂര് റേഞ്ച് ഡിഐജിക്കാണ് പരാതി നല്കിയത്.
ഷാഫി പറമ്പിൽ എം.പിക്ക് അഭിവാദ്യമർപ്പിച്ച് പുതുപ്പള്ളിയിൽ ഫ്ലെക്സ് ബോർഡ്. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് പുതുപ്പള്ളി ബസ് സ്റ്റാൻഡിനു സമീപം ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.
കോഴിക്കോടുള്ള എസ്.എം.എ. ബാധിത കുട്ടികളുടെ ചികിത്സയ്ക്കായി നടക്കുന്ന ക്യാമ്പെയിനെ സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടാക്കിയതാണ് തെറ്റിധാരണയ്ക്ക് കാരണമായതെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. ഏത് ചികിത്സാരീതിക്കുവേണ്ടിയാണ് ധനസമാഹരണമെന്ന് മാധ്യമങ്ങൾ വ്യക്തമാക്കാത്ത സാഹചര്യത്തിലാണ് സൗജന്യമായി സർക്കാർ നൽകുന്ന റിസ്ഡിപ്ലാം മരുന്നിനെ കുറിച്ച് പറഞ്ഞതെന്നാണ് വിശദീകരണം
തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്തിട്ടുള്ള ഇലക്ഷൻ ഐഡി കാർഡുകൾ പ്ലാസ്റ്റിക്ക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. 925 കാർഡുകളാണ് നനഞ്ഞ് നശിച്ച നിലയിൽ കണ്ടെത്തിയത്.
തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള തിരുപ്പരൻകുൺട്രം മലമുകളിൽ നിലനിന്നിരുന്ന ദീപം തെളിക്കൽ തർക്കത്തിന് താൽക്കാലിക പരിഹാരം. സുപ്രീംകോടതിയുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ മലമുകളിലെ വിവാദമായ കൽത്തൂണിൽ കാർത്തിക ദീപം തെളിച്ചു. കാർത്തിക ദീപാഘോഷത്തിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ് ചടങ്ങ് നടന്നത്.
തിരുപ്പരൻകുൻട്രം കുന്നിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി. സുപ്രീം കോടതി അഭിഭാഷകൻ വിനീത് ജിൻഡാലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പരാതി നൽകിയത്.
മുഖം മറച്ച് വ്യത്യസ്ത വേഷമണിഞ്ഞ് എത്തി ഒരേ പോസ്റ്റിലേക്ക് നൽകിയത് മൂന്ന് നാമനിർദ്ദേശക പത്രിക. ബതി കുമാരി എന്ന 28കാരിയാണ് ബിജെപി, കോൺഗ്രസ്, സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക നൽകിയത്.നിർണായക സമയത്ത് മറ്റ് പത്രികകൾ പിൻവലിച്ചതോടെ ബിജെപി സ്ഥാനാർത്ഥിയായി പഞ്ചായത്ത് പ്രസിഡന്റായി.
അഫ്ഗാനിസ്താനിലെ കുനാർ പ്രവിശ്യയിൽ സ്കൂളിന് സമീപം സ്ഫോടനം. സംഭവത്തിൽ ആറു വിദ്യാർഥികൾ കൊല്ലപ്പെടുകയും 97 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൂടുതൽ വിവരങ്ങൾ ലഭിച്ചാൽ മാത്രമേ മരണസംഖ്യയിലും പരിക്കേറ്റവരുടെ എണ്ണത്തിലും വ്യക്തതയുണ്ടാകൂ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ചണ്ഡീഗഡ് മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു. വിവിധ തൊഴിൽ മേഖലകളിൽ നിന്നും രാഷ്ട്രീയ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള ശ്രദ്ധേയമായ മുഖങ്ങളെ അണിനിരത്തിയാണ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയാണ് പുറത്തിറക്കിയത്.
ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയാ ഗാന്ധിയുടെ പേര് വോട്ടർപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നതായി ഡൽഹി പോലീസ് ഡൽഹി റൗസ് അവന്യൂ കോടതിയിൽ റിപ്പോർട്ട് നൽകി. 1980-ൽതന്നെ സോണിയയുടെ പേര് വോട്ടർപ്പട്ടികയിലുണ്ടായിരുന്നു. 1983-ലാണ് അവർക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്.
പാർട്ടിയിലെ 20 വിമതർ ഉൾപ്പെടെയുള്ള മുഴുവൻ എംപിമാർക്കും വിപ്പ് നൽകി തൃണമൂൽ കോൺഗ്രസ് മമതാ പക്ഷം. കേന്ദ്ര സർക്കാർ മണ്ഡല പുനർനിർണയ ബിൽ സഭയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന പശ്ചാത്തലത്തിൽ ബില്ലിനെ സഭയിൽ എതിർക്കുക എന്നതാണ് നീക്കത്തിന് പിന്നിൽ.
മുംബൈയിലെ ഘാട്കോപ്പർ റെയിൽവേ സ്റ്റേഷനിലെ പൊതുശുചിമുറിയിൽ 60 വയസ്സുകാരിയെ മർദിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ 25-കാരൻ അറസ്റ്റിൽ. തസ്ലിം നൂർ മുഹമ്മദ് ഷാ എന്നയാളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.
ദലൈലാമയുടെ ഓഫീസിന് കേന്ദ്രസർക്കാർ ലുട്ട്യൻസ് ഡൽഹിയുടെ ഹൃദയഭാഗത്ത് ഒരു ടൈപ്പ്- 7 ബംഗ്ലാവ് അനുവദിച്ചതായി മാധ്യമങ്ങൾ. വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യർത്ഥനയെ തുടർന്നാണ് നടപടിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പ്രമുഖ കുപ്പിവെള്ള ബ്രാൻഡായ ബിസ്ലേരി ഇന്റർനാഷണലിനെതിരെ എഫ്എസ്എസ്എഐ വീണ്ടും പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി. കഴിഞ്ഞ ജൂലൈയിൽ പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലുള്ള കമ്പനിയുടെ തേലിപ്പാറ പ്ലാന്റിൽ നിന്ന് ശേഖരിച്ച കുപ്പിവെള്ള സാമ്പിളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
പ്രസവത്തിന് പിന്നാലെ 14 വയസ്സുകാരി ഭർത്താവിന്റെ മർദനമേറ്റ് മരിച്ചു. ഇറാനിലെ കെർമാൻ പ്രവിശ്യയിലെ സൊഗാന്ദ് മൊഷ്തരേകിയാണ് ഭർത്താവിന്റെ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. സ്വന്തം വീട്ടിലേക്ക് പോകാൻ അനുവാദം ചോദിച്ചതിനാണ് പെൺകുട്ടിയെ ഭർത്താവ് മർദിച്ച് കൊലപ്പെടുത്തിയതെന്ന് ഇറാൻ ഹ്യൂമൻ റൈറ്റ്സ്(ഐഎച്ച്ആർ) പറഞ്ഞു.
മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് മടങ്ങിയെത്താൻ ആദ്യം മടിയുണ്ടായിരുന്നുവെന്ന് രോഹിത് ശർമ വെളിപ്പെടുത്തി. ആകാശ് അംബാനിയുമായുള്ള ചർച്ചകൾക്ക് ശേഷമാണ് ടീമിനെ വീണ്ടും നയിക്കാൻ അദ്ദേഹം തീരുമാനിച്ചത്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ശനിയാഴ്ച രാവിലെ സ്വർണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 11,720 രൂപയാണ് ശനിയാഴ്ച രാവിലത്തെ വില. പവന് 93,760 രൂപയും.18 കാരറ്റ് സ്വർണത്തിന് ശനിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞു. 9,590 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന് 76,720 രൂപയും. വെള്ളി വിലയിൽ ശനിയാഴ്ചയും മാറ്റമില്ല. 170 രൂപയാണ് ഒരു ഗ്രാം വെള്ളിയുടെ വില. 10 ഗ്രാമിന് 1700 രൂപയും.
ഭൂതകാലത്തിലേക്ക് സഞ്ചരിച്ച് പഴയ വാർത്തകളും വിവരങ്ങളും പരിശോധിച്ച് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയുന്ന എഐ സംവിധാനം. കേൾക്കുമ്പോൾ സയൻസ് ഫിക്ഷൻ സിനിമയെ ഓർമിപ്പിക്കുമെങ്കിലും പെർപ്ലെക്സിറ്റി അവതരിപ്പിച്ച പുതിയ ടൂളിന്റെ ആശയമിതാണ്. ഇന്റർനെറ്റിനെ ഒരു ടൈം മെഷീനാക്കി മാറ്റുന്ന ‘ടൈം മെഷീൻ’ എന്ന സംവിധാനമാണ് കമ്പനി അവതരിപ്പിച്ചത്. നവംബർ 25ന് പ്രഖ്യാപിച്ച ഈ സാങ്കേതികവിദ്യയിലൂടെ കഴിഞ്ഞ 365 ദിവസത്തിനിടയിലെ ഏത് തീയതിയിലെയും ഇന്റർനെറ്റ് വിവരങ്ങൾ പരിശോധിക്കാൻ എഐ മോഡലുകൾക്ക് കഴിയും.
ലിങ്ക്ഡ്ഇൻ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കണക്ഷനുകളുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിൽ പുതിയ നിയന്ത്രണങ്ങൾ വരുന്നു. 2026 ഡിസംബർ 20 മുതൽ കണക്ഷനുകളുടെ ഇമെയിൽ വിലാസം, ജോലി പദവി തുടങ്ങിയവ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.
പുതിയ സ്ട്രീറ്റ് ട്രിപ്പിൾ 798 ആർഎസ് ആഗോളതലത്തിൽ അവതരിപ്പിച്ച് ട്രയംഫ്. ഇന്ത്യൻ വെബ്സൈറ്റിലും ബൈക്കിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 14.39 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. നേരത്തെയുണ്ടായിരുന്ന 765 സിസി എൻജിന് പകരം പുതിയ 798 സിസി ട്രിപ്പിൾ എൻജിനാണ് പ്രധാന മാറ്റം. പുതിയ ഫ്രെയിം, സ്വിംഗാർം, മെച്ചപ്പെടുത്തിയ സസ്പെൻഷൻ, ആധുനിക സാങ്കേതിക സംവിധാനങ്ങൾ എന്നിവയും ബൈക്കിലുണ്ട്.
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ മികച്ച വിൽപ്പന നേട്ടവുമായി യമഹ. 2026 ഒക്ടോബറിലെ മോഡൽ തിരിച്ചുള്ള വിൽപ്പന കണക്കുകൾ പുറത്തുവന്നപ്പോൾ സ്കൂട്ടർ വിഭാഗത്തിൽ യമഹ റേ ഒന്നാം സ്ഥാനം നിലനിർത്തി. കഴിഞ്ഞ മാസം 22,265 യൂണിറ്റ് റേ സ്കൂട്ടറുകളാണ് വിറ്റഴിച്ചത്. എന്നാscooൽ 2025 ഒക്ടോബറിൽ വിറ്റ 22,738 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ രണ്ട് ശതമാനം ഇടിവുണ്ടായി. അതേസമയം, കമ്പനിയുടെ മറ്റ് മോഡലുകളിൽ പലതും മികച്ച വളർച്ച രേഖപ്പെടുത്തി. പ്രത്യേകിച്ച് ആർ15, ഫാസിനോ, എംടി-15 മോഡലുകൾ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്.
നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’ രണ്ടാം ദിനം ആദ്യ ദിനത്തേക്കാൾ ഇരട്ടിയോളം ബുക്കിംഗുമായി വൻ വിജയത്തിലേക്ക്. കേരളത്തിൽ മാത്രം പ്രേക്ഷകരുടെ മികച്ച സ്വീകാര്യതയെ തുടർന്ന് രണ്ടാം ദിനം ചിത്രത്തിനായി 89 ലേറ്റ് നൈറ്റ് എക്സ്ട്രാ ഷോകൾ കൂട്ടിച്ചേർത്തു. കേരളത്തിലും വിദേശ രാജ്യങ്ങളിലും രണ്ടാം ദിനം ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
സംവിധായകൻ ഷഹീദ് അറഫാത്ത് ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. “നവരസ പ്രൊഡക്ഷൻ നമ്പർ 3” എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം, നവരസ ഫിലിംസിന്റെയും സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയുടെയും ബാനറിൽ ആണ് ഒരുങ്ങുന്നത്. ഇതിലൂടെ നീണ്ട ഇടവേളയ്ക്ക് ശേഷം നടി സംവൃതാ സുനിൽ സിനിമാലോകത്തേക്ക് മടങ്ങി വരുന്നു എന്ന പ്രത്യേകതയുമുണ്ട്. ശ്രീജിത്ത് കെ എസും കാർത്തികേയൻ എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ പലർക്കും അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ തൈരിനുണ്ട്. തൈരിലുള്ള ജീവനുള്ള സൂക്ഷ്മാണുക്കൾ കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ നല്ല ബാക്ടീരിയകളെ ഉൾക്കൊള്ളുന്നുവെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേത്തി പറയുന്നു. തൈര് തയ്യാറാക്കുന്ന പ്രക്രിയയിൽ അതിലെ ലാക്ടോസ് ഒരു പരിധിവരെ വിഘടിക്കപ്പെടുന്നു. കൂടാതെ തൈരിലുള്ള ജീവനുള്ള സൂക്ഷ്മാണുക്കൾ ബാക്കിയുള്ള ലാക്ടോസിനെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ദിവസവും മുട്ട കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുമോ?
പേശികളുടെ വളർച്ചയ്ക്ക് മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് പ്രോട്ടീൻ. എൻസൈമുകളും ഹോർമോണുകളും ഉൽപ്പാദിപ്പിക്കുന്നതിനും രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ സഹായിക്കുന്നു. മുട്ട പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. ഒരു വലിയ മുട്ടയിൽ ഏകദേശം 6 ഗ്രാം ഉയർന്ന ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.
