അറസ്റ്റ് നടപടികളിലെ 24 മണിക്കൂർ സമയപരിധിയിൽ നിർണായക വ്യക്തത വരുത്തി സുപ്രീംകോടതി. ഒരാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ട 24 മണിക്കൂർ കണക്കാക്കേണ്ടത് ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതലല്ല, മറിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത സമയം മുതലാണെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ സമയം മുതൽ 24 മണിക്കൂർ കണക്കാക്കണമെന്ന നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംവാദത്തിന് തയ്യാറെങ്കിൽ പ്രധാനമന്ത്രിക്ക് കത്തെഴുതാമെന്നും ചർച്ചയ്ക്കായി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്നും അമിത് ഷാ പറഞ്ഞു. എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാം. പക്ഷെ രാഹുൽ ഗാന്ധി നുണ പ്രചാരണം അവസാനിപ്പിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
മാസങ്ങൾ നീണ്ട നിയന്ത്രണങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ദില്ലിയിലെ ജന്തർ മന്തർ റോഡിലെ കെട്ടിയടച്ച മേഖല വീണ്ടും തുറന്നു. ബാരിക്കേഡുകൾ നീക്കിയതോടെ പ്രദേശത്തെ ഗതാഗതവും വ്യാപാരവും സാധാരണ നിലയിലായി. നിയന്ത്രണങ്ങൾ നീക്കിയെങ്കിലും കനത്ത പൊലീസ് വിന്യാസം ഇപ്പോഴും തുടരുകയാണ്.
എൽഡിഎഫ് സർക്കാർ പാസാക്കിയ സ്വകാര്യ സർവ്വകലാശാല ബിൽ 2025 രാഷ്ട്രപതിയുടെ അനുമതിയോടെ അസാധുവായി. പുതിയ ബിൽ കൊണ്ടുവരുന്നതിനാണ് സംസ്ഥാന സർക്കാരിന്റെ അപേക്ഷ പ്രകാരം പഴയ ബിൽ പിൻവലിച്ചത്. പുതിയ ബിൽ ഉടൻ ഉണ്ടാകുമെന്ന് യുഡിഎഫ് സർക്കാർ വ്യക്തമാക്കി.
കെ ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയിൽ നിർണായക നീക്കവുമായി സംസ്ഥാന സർക്കാർ. 2010 ഓഗസ്റ്റ് 23-നും 2025 സെപ്റ്റംബർ 1-നുമിടയിൽ സർവീസിൽ പ്രവേശിച്ച അധ്യാപകർക്കും ഇളവ് അനുവദിക്കണമെന്നാണ് സംസ്ഥാനത്തിൻ്റെ ആവശ്യം.2028 ഓഗസ്റ്റ് 31 വരെ കെ-ടെറ്റ് യോഗ്യത നേടാൻ അധ്യാപകർക്ക് സാവകാശം അനുവദിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കെ എസ് ആർ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഇനിമുതൽ വരുമാനം നോക്കി മാത്രമായിരിക്കും എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണത്തിനെതിരെ ഗതാഗത മന്ത്രി സി പി ജോണിന്റെ ഓഫീസ് പൊലീസിൽ പരാതി നൽകി. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം പി സാജുവാണ് സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന് പരാതി നൽകിയത്.
ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും വിവരങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കുന്ന പുതിയ ഡിജിറ്റൽ പോർട്ടൽ സജ്ജമായി. കാണാതായവരെ കണ്ടെത്താനും, യാത്രാവിവരങ്ങൾ അറിയാനും, പരാതികൾ നൽകാനും ഈ സംവിധാനം സഹായിക്കും. സർക്കാർ വകുപ്പുകളുടെ ഏകോപനത്തിനും തത്സമയ നിരീക്ഷണത്തിനും പോർട്ടലിൽ പ്രത്യേക സൗകര്യമുണ്ട്.
പരീക്ഷാത്തട്ടിപ്പിൽ പിഎസ് സി ചെയർമാനെ പ്രതിചേർക്കാൻ സാധ്യത. അംഗങ്ങളിൽ ചിലരും സെക്രട്ടറിയും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നിയമോപദേശത്തിന് ശേഷമാകും ക്രൈം ബ്രാഞ്ചിൻറെ അന്തിമ തീരുമാനം.
ഇന്ത്യൻ തീരങ്ങളിൽ 2024-25-ൽ 161 സമുദ്ര സസ്തനികൾ കരക്കടിഞ്ഞതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കണ്ടെത്തൽ. ഇതിൽ 113 എണ്ണം ഗോവയിലാണ്. കേരളത്തിൽ 13 റിപ്പോർട്ടുകളാണ് രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച ജിഐഎസ് അധിഷ്ടിത മാപ് സിഎംഎഫ്ആർഐ വികസിപ്പിച്ചു.
അഭിരാം കൊലയിൽ വീണ്ടും വഴിത്തിരിവ്. പ്രതി ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നതാണ് കൊലക്ക് കാരണമെന്ന് കൂട്ടുകാർ മൊഴി നൽകി. പ്രതിയായ 17 കാരന്റെ കാമുകിയാണ് ആനന്ദ. ഇവരുടെ ചില സുഹൃത്തുക്കളാണ് ഇത്തരത്തിൽ മൊഴി നൽകിയത്. ഇക്കാര്യവും പോലീസ് പരിശോധിക്കുന്നു.കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആനന്ദയോടും പ്രതിയോടും ഇക്കാര്യം ചോദിച്ചറിയും.
കണ്ണൂർ സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ നിയമനത്തിന് യു.ജി.സി നിഷ്കർഷിക്കുന്ന എല്ലാ യോഗ്യതകളും പ്രിയ വർഗീസിന് ഉണ്ടെന്ന് വിശദീകരിച്ച് സീനിയർ അഭിഭാഷകൻകെ പരമേശ്വർ സുപ്രീം കോടതിയിൽ വാദം എഴുതി നൽകി. പ്രിയയുടെ യോഗ്യത സംബന്ധിച്ച പരാതികൾ ഉയർന്നപ്പോൾ വൈസ് ചാൻസലർ യു.ജി.സിയോട് ഇക്കാര്യത്തിൽ വ്യക്തത തേടിയിരുന്നു.
നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകടവുമായി ബന്ധപ്പെട്ട്, ബിഎംഡബ്ല്യു കമ്പനിയുടെ സാങ്കേതിക പരിശോധനാ റിപ്പോർട്ടിലും അമിതവേഗം സ്ഥിരീകരിച്ചു. കേസിൽ അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ വിശകലനം ചെയ്ത് കണ്ടെത്തിയ നിഗമനങ്ങളോട് അടുത്ത് നിൽക്കുന്ന വിവരങ്ങളാണ് കാർ കമ്പനിയും പങ്കുവെച്ചിരിക്കുന്നത്.
ചേരാനല്ലൂർ വാഹന അപകട കേസിലെ പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കിയില്ല. അപകടത്തില് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെയും പ്രോസിക്യൂഷന്റെയും അപ്പീലുകൾ തള്ളി. ഇതോടെ പതിനേഴുകാരന് ജാമ്യത്തില് തുടരും. അപ്പീലുകളില് ഗുരുതര വീഴ്ചയെന്ന് കോടതി വിമര്ശിച്ചു. പിഴ ചുമത്താതിരിക്കാന് പ്രോസിക്യൂഷന് കാരണം ബോധിപ്പിക്കണമെന്നും അറിയിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥനെ രൂക്ഷമായി വിമര്ശിച്ചു.
ഫുട്ബോള് ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുമെന്ന പേരിലെ ജിഎസ്ടി വെട്ടിപ്പിൽ എങ്ങുമെത്താതെ അന്വേഷണം.റിപ്പോർട്ടർ കമ്പനിക്ക് അനുകൂലമായി എട്ട് മാസത്തോളം നടപടികൾ നിർത്തിവെക്കാൻ, തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയത് അന്വേഷിക്കാനും ശുപാർശയുണ്ടായിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതും അന്വേഷിക്കുന്നതിലും തീരുമാനമാനമായിട്ടില്ല.
നടി അതുല്യ ചന്ദ്ര ഉൾപ്പെട്ട കേസിൽ പരാതിക്കാരനായ ഡോക്ടറെ 12 അംഗ സംഘം മർദിച്ചത് ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തിയ ശേഷം. പ്രതികളിൽ ഒരാളുടെ അമ്മയുടെ സഹോദരിക്ക് അസുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഡോക്ടറെ വിളിച്ചുവരുത്തിയത്. ചികിത്സിക്കാനെത്തിയ ഡോക്ടറിൽനിന്ന് പണം തട്ടാൻ ശ്രമിച്ചുവെന്നും എഫ്.ഐ.ആറിലുണ്ട്.
സംസ്ഥാന കൃഷിവകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ‘കതിർ’ കാർഷിക പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി ചലച്ചിത്രതാരം മോഹൻലാലിനെ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ കതിർ കാർഷിക ക്ലബ്ബുകൾ രൂപീകരിക്കും.
കൊച്ചി മെട്രോ രണ്ടാംഘട്ടം നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പാലാരിവട്ടം സെന്റ് മാർട്ടിൻ ചർച്ചിനു സമീപം പൈലിംഗ് പ്രവൃത്തികൾ നടത്തുന്നതിനാൽ, ശ്രീനാരായണ ജംഗ്ഷൻ(എസ്. എൻ. ജംഗ്ഷൻ) മുതൽ സെന്റ് മാർട്ടിൻ ചർച്ച് വരെയുള്ള റോഡിൽ താൽക്കാലിക ഗതാഗത നിയന്ത്രണം വെള്ളിയാഴ്ച്ച (നവംബർ 6) മുതൽ.
രാജ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് സർവീസുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാരുമായി തിരുവനന്തപുരം-മംഗളൂരു വന്ദേ ഭാരത് ഒന്നാമത്. 2025-26 സാമ്പത്തിക വർഷത്തിലെ റെയിൽവേ ബോർഡിന്റെ കണക്കുകൾ പ്രകാരം 189.35 ശതമാനമാണ് ഈ റൂട്ടിലെ ഒക്യുപ്പൻസി നിരക്ക്.
യുഎസ് മിഡ്ടേം തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ കോൺഗ്രസിൻ്റെ ഇരുസഭകളുടെയും നിയന്ത്രണം പിടിച്ചെടുത്തു. സാമ്പത്തിക തകർച്ചയും ഇറാൻ യുദ്ധവും പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി. ഇതോടെ ട്രംപിൻ്റെ നിയമനിർമ്മാണങ്ങൾക്കും നയങ്ങൾക്കും വലിയ തടസങ്ങൾ നേരിടേണ്ടിവരും.
പ്രതിപക്ഷത്തിന്റെ എസ്ഐആർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് മറുപടിയായുള്ള പദയാത്രകൾ സജീവമാക്കി ബിജെപി. ഇന്ന് നാല് സംസ്ഥാനങ്ങളിൽ നേതാക്കൾ പദയാത്രകൾ നടത്തി. രാഹുൽ ഗാന്ധി നയിക്കുന്നിടത്തോളം കോൺഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയിൽ ആഞ്ഞടിച്ചു. പാർലമെൻന്റിനുള്ളിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ആവർത്തിച്ചു.
കോക്രോച്ച് ജനതാ പാർട്ടി നേതാക്കൾ രാജ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുവെന്ന ആരോപണവുമായി കേന്ദ്രം. ഇന്ത്യയിൽ അശാന്തി പടർത്തുന്നതിനായി വിദേശ എൻജിഒകളിൽനിന്നും ശത്രുരാജ്യങ്ങൾ ഉൾപ്പെടുന്ന ബാഹ്യ ശൃംഖലകളിൽനിന്നും നിയമവിരുദ്ധമായി സി.ജെ.പി പണം സ്വീകരിച്ചതായി കേന്ദ്ര സർക്കാർ ആരോപിച്ചു.
2027 ലെ പൊതു അവധികൾ കേന്ദ്ര ഗവൺമെന്റ് വിജ്ഞാപനം ചെയ്തു. 2026 നവംബർ മൂന്നിന് ചേർന്ന സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് വെൽഫെയർ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് 2027 ലെ അവധി ദിനങ്ങൾ സംബന്ധിച്ച് തീരുമാനമായത്.
വ്യാഴാഴ്ച രാവിലെ യൂറോപ്പിലുടനീളമുള്ള വിമാനങ്ങൾക്ക് കൂട്ടത്തോടെ ബോംബ് ഭീഷണി. സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് വിമാനങ്ങൾ അടിയന്തരമായി സുരക്ഷാ അകമ്പടിയോടെ നിലത്തിറക്കി. ഈ ആഴ്ചയിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഭീഷണികൾ ഉയരുന്നത്.
മുൻ ഫോർമുല വൺ ലോകചാമ്പ്യൻ അലൻ ജോൺസ് അന്തരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച എൺപതാം പിറന്നാൾ ആഘോഷിച്ച അലൻ ജോൺസ് ഏറെക്കാലമായി അർബുദത്തോട് പോരാടുകയായിരുന്നു.
അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ പാർട്ടിക്കുള്ളിൽ അധികാരപ്പോര് ശക്തമാകുന്നതായി റിപ്പോർട്ട്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സെനറ്റർ ടെഡ് ക്രൂസ് തുടങ്ങിയ നേതാക്കൾ രംഗത്തെത്തിയതോടെ റിപ്പബ്ലിക്കൻ പാർട്ടിയിൽ ഭാവി നേതൃത്വത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ … രൂക്ഷമാകുകയാണ്.
ഇറാൻ യുദ്ധത്തിന് പിന്നാലെ നടന്ന യു എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിനും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സേത്തിനും എതിരെ അതൃപ്തി കടുക്കുന്നു. ഹെഗ്സേത്തിനെ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം പ്രസിഡന്റ് ട്രംപ് എറ്റെടുക്കാത്തതിലും പാർട്ടിയിൽ അതൃപ്തിയുണ്ടെന്നാണ് വ്യക്തമാകുന്നത്.
സാഫ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തില് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യ ജയിച്ചു കയറിയത്.
ഡിസംബർ 13-ന് നടക്കേണ്ട ഇന്ത്യാ-ശ്രീലങ്ക ഒന്നാം ഏകദിന മത്സരത്തിന്റെ വേദി മാറ്റി ബിസിസിഐ. ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന മത്സരം വിശാഖപട്ടണത്തിലെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തിലാണ് മാറ്റിയത്.
പോർച്ചുഗീസ് ജെഴ്സിയിൽ ഇനി ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ കളിയഴകുണ്ടാകില്ല. 23 വർഷത്തെ കരിയറിന് വിരാമമിടുകയാണെന്ന് താരം അറിയിച്ചു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. അതേസമയം ക്ലബ്ബ് ഫുട്ബോളിൽ തുടരും.
സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 295 രൂപയാണ് കൂടിയിരിക്കുന്നത്. പവന് കണക്കാക്കുമ്പോൾ 2360 രൂപയാണ് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 13,385 രൂപയും പവന് 1,07,080 രൂപയുമായി ഇന്നത്തെ വിലയെന്ന് കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. അതേ സമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഗ്രാമിന് 200 രൂപയിലും 10 ഗ്രാമിന് 2,000 രൂപയിലുമാണ് വ്യാപാരം നടക്കുക.
ദീപാവലി ആഘോഷത്തിൽ ഓഹരി വിപണി. വ്യാഴാഴ്ചത്തെ വ്യാപാരത്തിനിടെ സൂചികകളിലുണ്ടായത് വൻ മുന്നേറ്റം. ഭൗമരാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടായ നിർണായക മാറ്റങ്ങളും ആഗോള സാമ്പത്തിക സൂചകങ്ങളുടെ അനുകൂല മുന്നേറ്റവും വിപണിയിൽ പ്രതിഫലിച്ചു. 2009 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 79,310 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 576 പോയന്റ് ഉയർന്ന് 24,537 ലുമെത്തി. ഇതോടെ നിക്ഷേപകരുടെ സമ്പത്തിൽ എട്ടു ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.
ജനപ്രിയ ഗെയിമായ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയുടെ (BGMI) ഭാരം കുറഞ്ഞ പുതിയ പതിപ്പായ ബിജിഎംഐ എയർ (BGMI Air) ഡിസംബർ 10-ന് ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറങ്ങുമെന്ന് ക്രാഫ്റ്റൺ ഇന്ത്യ (Krafton India) പ്രഖ്യാപിച്ചു. ഗൂഗിൾ പ്ലേയിൽ ഇതിനകം 1.4 കോടിയിലധികം പ്രീ-രജിസ്ട്രേഷനുകൾ ഗെയിമിന് ലഭിച്ചിട്ടുണ്ട്.നേരത്തെ ‘ബിജിഎംഐ ലൈറ്റ്’ എന്ന പേരിൽ വിളിച്ചിരുന്ന ഈ ഗെയിമിനെ കഴിഞ്ഞ മാസമാണ് ക്രാഫ്റ്റൺ ‘ബിജിഎംഐ എയർ’ എന്ന് പുനർനാമകരണം ചെയ്തത്.
രാജ്യത്തെ ഡിജിറ്റൽ കണക്റ്റിവിറ്റി കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ പായ്ക്ക് അവതരിപ്പിച്ച് റിലയൻസ് ജിയോ. 24 മണിക്കൂർ കാലയളവിൽ അതിവേഗ 5ജി ഡാറ്റ പരിധിയില്ലാതെ ഉപയോഗിക്കാവുന്ന പ്രത്യേക പായ്ക്കാണിത്.
കൂടുതൽ ഡാറ്റ ആവശ്യമുള്ള ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ റീചാർജ് പായ്ക്ക് അവതരിപ്പിച്ചിരിക്കുന്നത്.
കന്നഡയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘ്ന രാജ് സർജ, അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്’ എന്ന ബഹുഭാഷാ ചിത്രത്തിന്റെ ടീസർ റിലീസായി. ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ചിൽ മുതിർന്ന നടനും രാജ്യസഭാ എം.പിയുമായ ജഗ്ഗേഷ് പങ്കെടുത്തു.കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ‘സംഗീത ബാർ ആൻഡ് റെസ്റ്റോറന്റ്’ എന്ന ചിത്രത്തിലൂടെ, ഒരു ഇടവേളയ്ക്കുശേഷം നടി മേഘ്ന രാജ് നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മ്യൂസിക് ഡയറക്ടർ ജോൺസൺ മാസ്റ്റർ ഫൗണ്ടേഷൻ പ്രഥമ ജോൺസൺ അവാർഡ് പദ്മഭൂഷൺ ഡോ. കെ. എസ്. ചിത്രയ്ക്ക് സമ്മാനിക്കും. 2026 ഡിസംബർ 9 ന് തൃശൂരിൽ വെച്ച് അവാർഡ് സമർപ്പിക്കും.
ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന തമിഴ് ചിത്രം ‘ഓം ചാപ്റ്റർ 1: ഉധിരം- ദി ബ്ലഡ് വുഡ്’ റിലീസിന് മുന്നോടിയായി വലിയ ചർച്ചയാകുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന ഗ്ലിംപ്സ് വീഡിയോകൾ സിനിമാ പ്രേമികൾക്കിടയിൽ വലിയ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. രാജ് കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ നവംബർ 20-നു ആഗോള പ്രദർശനത്തിന് ഒരുങ്ങുന്ന ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസിനുവേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വൻ ചാർട്ടിങ് വഴി തിയേറ്ററുകളിൽ എത്തിക്കുന്നത്.
ഹൃദയാഘാതസാധ്യത കൂട്ടുന്നതിൽ എനർജി ഡ്രിങ്കുകളുടെ പങ്കിനേക്കുറിച്ച് നിരന്തരം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പുതിയ കണ്ടെത്തലും ഇത് വ്യക്തമാക്കുന്നതാണ്. കഫീൻ അടങ്ങിയ എനർജി ഡ്രിങ്കുകളും ഉത്തേജക സപ്ലിമെന്റുകളും ചെറുപ്പക്കാരിൽ കാർഡിയാക് അറസ്റ്റ്, ഹൃദയാഘാതം എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുന്നതായാണ് പഠനം പറയുന്നത്.
ചെറുപ്പംമുതൽതന്നെ ആരോഗ്യകരമായ ഭക്ഷണരീതി ശീലമാക്കണം. പഴങ്ങളിലും പച്ചക്കറികളിലും ആന്റി ഓക്സിഡന്റുകളും വിറ്റമിനുകളും ധാരാളമുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. പ്രായം, ആരോഗ്യസ്ഥിതി, മറ്റ് രോഗാവസ്ഥകൾ എന്നിവ മനസ്സിലാക്കിയാണ് ഭക്ഷണരീതി തീരുമാനിക്കേണ്ടത്. ശരീരത്തിന് വിവിധതരത്തിലുള്ള ഭക്ഷണങ്ങൾ ആവശ്യമാണ്. എന്നാൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് പ്രധാനമാണ്. ഒരേ ഭക്ഷണംതന്നെ വളരെക്കൂടുതൽ അളവ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. മാത്രമല്ല, ആമാശയത്തിന്റെ 70 ശതമാനം നിറയുന്നതുവരെയേ ഭക്ഷണം കഴിക്കാവൂ. ഹൃദയാരോഗ്യം നിലനിർത്താൻ വ്യായാമം ആവശ്യമാണ്.
