2 14

സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സംവിധാനം ഒരുക്കുന്നതിനായി 1600 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി റിലയന്‍സ് ജിയോ. റിലയന്‍സ് ജിയോ ഉപഗ്രഹങ്ങളുടെ ആദ്യ വിക്ഷേപണം 2027 സെപ്റ്റംബറില്‍ നടക്കും. ആദ്യ ഘട്ടത്തില്‍ സിസ്റ്റങ്ങളും ഹാര്‍ഡ്വെയറും പരിശോധിക്കുന്നതിനായി ചെറിയൊരു കൂട്ടം ഉപഗ്രഹങ്ങള്‍ റിലയന്‍സ് ജിയോ വിക്ഷേപിക്കും. തുടര്‍ന്ന് 2028-ന്റെ രണ്ടാം പാദത്തോടെ 90-100 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും ഇന്ത്യയിലുടനീളം അതിവേഗ ഇന്റര്‍നെറ്റ് കവറേജാണ് ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 400-450 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. 2035 ആകുമ്പോഴേക്കും 1,600 ഉപഗ്രഹങ്ങള്‍ അടങ്ങിയ ബൃഹത്തായ ശൃംഖല സ്ഥാപിക്കും. ആഗോള കവറേജാണ് ജിയോ ലക്ഷ്യമിടുന്നത്. ശൃംഖല പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയ്ക്ക് മുകളില്‍ എപ്പോഴും 30-32 ഉപഗ്രഹങ്ങള്‍ ഉണ്ടാകും. സ്പേസ് എക്സിന്റെ സ്റ്റാര്‍ലിങ്കിനേയും ആമസോണിനേയും കടത്തിവെട്ടുന്ന വേഗമായിരിക്കും ഇത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *