Untitled design 20250112 193040 0000 2

 

 

ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വ്യാപാരമേളയും പ്രദര്‍ശനവും സാംസ്കാരിക-സിനിമ-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു. ഇത്തവണ തിരുവനന്തപുരം ജില്ലയിലെ 35-ഓളം വേദികളിലായി വിപുലമായ സാംസ്കാരിക പരിപാടികളും ഭക്ഷ്യമേളയും അരങ്ങേറും.

 

വർഗീയതയ്ക്കെതിരെ ഉറച്ചുനിൽക്കാൻ കേരളത്തിലെ യു ഡി എഫ് സർക്കാരിന് കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആർ എസ് എസ് അജണ്ടയ്ക്ക് കോൺഗ്രസ് കീഴടങ്ങുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണമാണെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ പ്രസ്താവനയ്ക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.

 

പുലിക്കളി കലാകാരന്മാർക്കെതിരായ ശ്രീരാമന്റെ ബോഡി ഷെയ്മിങ് പരാമർശത്തെ സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് അപലപിച്ചു. കലാകാരന്മാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മന്ത്രി, പുലിക്കളിക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം വർധിപ്പിക്കുമെന്നും അറിയിച്ചു

 

ഡിവൈഎഫ്ഐ നാടക വിവാദത്തിൽ പ്രതികരിച്ച് മന്ത്രി പിസി വിഷ്ണുനാഥ്. കലാപ്രവർത്തകരുടെ കൂടെയാണ് സർക്കാരെന്നും വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.

 

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രദർശന വേദിയിൽ അവതരിപ്പിച്ച മിസ എന്ന നാടകത്തിലെ അഭിനേത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനത്തെ അപലപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ എ മുഹമ്മദ് ഹാഷിം.ചിന്നൂസ് ചിലങ്ക എന്ന നാടക പ്രവർത്തകയോടുള്ള ഐക്യദാർഢ്യം അറിയിക്കുന്നുവെന്നാണ് എ എ ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

 

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണകൂടത്തിലെ പുഴുക്കുത്തുകളും അധികാരമോഹികളായ നേതാക്കളുമാണ് ഇടത് പക്ഷത്തെ തുടർ ഭരണത്തിൽ നിന്ന് ഇറക്കിയതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പിണറായിയുടെ ഓഫീസിലെ പുഴുക്കുത്താണ് പി ശശിയെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

 

രാജ്യത്തെ പൊതുസ്വത്തുക്കൾ പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് നൽകാനുള്ള അജണ്ടയാണ് ആർ എസ് എസിനും ബി ജെ പിക്കുമുള്ളതെന്ന് ജെ എൻ യു മുൻ വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും എസ് എഫ് ഐ നേതാവുമായ ഐഷി ഘോഷ്.രാജ്യത്തെ പൊതുസ്വത്തുക്കൾ കോർപ്പറേറ്റുകൾക്ക് നൽകുകയും വിഭജന നയങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നുവെന്ന് അവർ ആരോപിച്ചു.

 

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം റിപ്പോർട്ട്. ദേവ സേഫ് എന്ന പേരിൽ എല്ലാ ദേവസ്വം ബോർഡുകളിലും ഡിജിറ്റൽ സംവിധാന കൊണ്ടുവരണമെന്നാണ് ശുപാർശ.

 

ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വിശ്വസിപ്പിച്ചാണ് ഓൺലൈൻ വഴി പണം വാങ്ങിയത്. പല ജില്ലകളിൽ നിന്നായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പ് എന്ന് ആളുകൾ തിരിച്ചറിഞ്ഞത്.

 

വിഴിഞ്ഞം പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ ഇപ്പോൾ അതിന്റെ രക്ഷകരായി അവകാശപ്പെടുന്നുവെന്ന് കെ എൻ ബാലഗോപാൽ. ക്ഷേമ പെൻഷൻ വിതരണത്തിലെ പ്രശ്നങ്ങൾക്ക് കാരണം യുഡിഎഫ് സർക്കാരാണെന്നും ഇടതുപക്ഷത്തിനെതിരെ തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാറിന്‍റെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി. വിജിലൻസ് പ്രാഥമിക അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹർജിക്കാരൻ പരാതിയിൽ പറയുന്നു. ശ്രീജിത്തിന് വിദേശത്ത് ബെനാമി പേരിൽ സ്പാ ഉണ്ടെന്നാണ് ഹ‍ർജിക്കാരന്‍റെ ആരോപണം.

 

കള്ളൻ വിജയൻ ലേഖന വിവാദത്തിൽ ദേശാഭിമാനി വാരാന്തപ്പതിപ്പ് മുന്‍ എഡിറ്റര്‍ കെ ആർ അജയൻ രാജിവെച്ചു. നേരത്തെ വരാന്ത പതിപ്പിന്റെ ചുമതലയിൽ നിന്ന് ഇദ്ദേഹത്തെ മാറ്റിയിരുന്നു. ഒന്നുകിൽ രാജി അല്ലെങ്കിൽ നീണ്ട അവധി ആയിരുന്നു ആവശ്യപ്പെട്ടത്. മുതിർന്ന മാധ്യമ പ്രവർത്തകനാണ് കെ ആർ അജയൻ.

 

അർജുൻ ആയങ്കിക്കെതിരെ കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് അഥവാ കാപ്പ ചുമത്തി കണ്ണൂർ ജില്ലാ കളക്ടർ ഉത്തരവിട്ടു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ സമർപ്പിച്ച ശുപാർശയും കേസ് ഹിസ്റ്ററി റിപ്പോർട്ടും ജില്ലാ കളക്ടർ പി. വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.

 

സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച മുതല്‍ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (23-08-26) മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

 

ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു. ആലപ്പുഴ കാഞ്ഞിരം ചിറ വേലിയകത്ത് വീട്ടിൽ ദാസ് ബേബി (55)ആണ് മരിച്ചത്. വണ്ടാനം ഗവണ്‍മെന്‍റ് ടി ഡി മെഡിക്കൽ കോളജിലെ പാർട് ടൈം ജീവനക്കാരനാണ്.

 

മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കാന്തന്‍പാറയിലെ വെള്ളക്കെട്ടില്‍ യുവാവ് മുങ്ങി മരിച്ചു. ചീരാല്‍ കൊഴുവണ വെട്ടുകല്ലേല്‍ അമല്‍ വിഷ്ണു (33) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം.

 

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ 43 ഗ്രാം എംഡിഎംഎയും നാല് കിലോയിലധികം കഞ്ചാവും പിടികൂടി. ഇതിനൊപ്പം കോടികൾ വിലമതിക്കുന്ന മൂന്ന് കിലോ തിമിംഗല ഛര്‍ദ്ദിയും പൊലീസ് കണ്ടെടുത്തു. ​സംഭവവുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയടക്കം മൂന്ന് പേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

ദില്ലിയിലെ ജന്തർമന്ദറിൽ നടന്ന പ്രതിഷേധ മാർച്ചിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ ദില്ലി പൊലീസ് കേസെടുത്തു . തിരിച്ചറിയാൻ കഴിയാത്തവർക്കെതിരെയാണ് കേസെടുക്കുക. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്നത് ആലോചിക്കുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിനൊപ്പമാണ് രാഹുൽ ​ഗാന്ധി പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയത്.മാരകായുധം ഉപയോഗിക്കൽ ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

 

പണം തട്ടിയെടുത്തെന്ന വ്യാജ പരാതി നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു. ചിട്ടി പണം കൈയിൽ നിന്ന് ചെലവായപ്പോൾ കവർച്ചാ നാടകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.

 

19-കാരിയായ വിദ്യാർത്ഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. കൊല്ലം – കാരുവേലിൽ പുത്തൻ നടയിൽ വിജയ ഭവനിൽ വിജയൻ പുഷ്പ ദമ്പതികളുടെ മകൾ ആമി എന്ന് വിളിക്കുന്ന അഭിരാമിയെ ആണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്.

 

ഹൈദരാബാദിൽ ആസ്റ്റൺ മാർട്ടിൻ ആഡംബര കാർ ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യസഭാ എം.പി ലിംഗമനേനി രമേശിന്റെ മകനെതിരെ കേസ്. 21കാരനായ ലിംഗമനേനി സഞ്ജുഷിനെതിരെയാണ് പോലീസ്‌ കേസെടുത്തത്. അമിതവേഗതയിലും അശ്രദ്ധമായും വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായതിനെ തുടർന്നാണ് നടപടി.

 

ഷർട്ടിന്റെ ബട്ടൻസ് ഇടാൻ പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർഥികൾ റാഗ് ചെയ്‌തെന്ന് പരാതി. പാലക്കാട്‌ മണ്ണാർക്കാട് കരിമ്പുഴ ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം. പതിമൂന്നോളം സീനിയർ വിദ്യാർഥികൾ ചേർന്ന് ശുചിമുറിയിലിട്ട് ക്രൂരമായി മർദിച്ചെന്നാണ് പരാതി

 

വിദ്യാർത്ഥി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ യുവാവിന് നീതി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ മിന്നൽ സമരത്തിനെതിരെ ബിജെപി. രാഹുലിന്റേത് അരാജകത്വത്തിന്റെ രാഷ്ട്രീയമാണെന്ന് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി

 

വിദ്യാർത്ഥി പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിനെ തുടർന്ന് തമിഴ്നാട് ചീഫ് സെക്രട്ടറിക്കെതിരെ സിപിഎം പരസ്യപ്രതിഷേധത്തിന് ഒരുങ്ങുന്നു. ചീഫ് സെക്രട്ടറിയെ നീക്കണമെന്നും വിഷയത്തിൽ നടൻ വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

 

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ യുഎസ് സന്ദർശനത്തിന് കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചു. നിലവിൽ യുകെയിലുള്ള അദ്ദേഹം, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് യാത്രയ്ക്ക് പദ്ധതിയിട്ടത്.

 

തമിഴ്നാട് മുഖ്യമന്ത്രി വിജയ് എംഎൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ ഡിഎംകെ നിരസിച്ചു. സംസ്ഥാനം സാമ്പത്തിക ബാധ്യതയിലായിരിക്കുമ്പോൾ അനാവശ്യ ചെലവ് വേണ്ടെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ നിലപാടെടുത്തു.

 

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ജനങ്ങളോട് പാർലമെന്റ് സ്പീക്കർ ആഹ്വാനം ചെയ്തപ്പോൾ, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി

 

ഇറാനെതിരായ അമേരിക്കയുടെ സാമ്പത്തിക ഉപരോധത്തെ ചൈന തള്ളിപ്പറഞ്ഞു. ഇത്തരം നടപടികൾ പശ്ചിമേഷ്യയിലെ പ്രതിസന്ധി വഷളാക്കുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അതേസമയം അമേരിക്കയുടെ സാമ്പത്തിക ഉപരോധ ഭീഷണികളെ ശക്തമായി നേരിടാൻ ഇറാൻ തയാറെടുക്കുകയാണ്

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *