6 30

തികച്ചും യാദൃച്ഛികം. അങ്ങനെയാണ് അപസര്‍പ്പകം കയ്യില്‍ തടഞ്ഞത്. ഒരു മുന്‍പരിചയവുമില്ലാത്ത എഴുത്തുകാരനെ അങ്ങോട്ടു തേടിച്ചെന്ന് സൗഹൃദം സ്ഥാപിക്കാന്‍ എന്നെ നിര്‍ബ്ബന്ധിതനാക്കി അപസര്‍പ്പകം എന്ന നോവല്‍. അത്രയേറെയുണ്ട് അപസര്‍പ്പകത്തിന്റെ വശ്യത. ആഭിചാരം പോലെ വായനക്കാരനില്‍ കുരുക്കു കൊളുത്തിപ്പിടിക്കുന്ന രചനാജാലം. മണ്‍മറഞ്ഞുപോയ ചില നല്ല സാഹിത്യകാലങ്ങളെ ഓര്‍മ്മിപ്പിക്കുംവിധം പൊട്ടിത്തെറിക്കുന്ന നര്‍മ്മം. നിഗൂഢമായ ഒരു വായനാ മൂര്‍ച്ഛയുടെ സ്ഥലജലഭ്രമങ്ങളിലേക്ക് വലിച്ചു താഴ്ത്തിക്കൊണ്ടുപോയി ശ്വാസംമുട്ടിക്കുന്ന രസച്ചരട്. അപസര്‍പ്പകം എനിക്ക് എക്കാലവും പ്രിയപ്പെട്ട രചന എന്ന് അസൂയയോടെ കുറിച്ചു വെയ്ക്കട്ടെ- രഞ്ജി പണിക്കര്‍. ‘അപസര്‍പ്പകം’. പ്രശാന്ത് നമ്പ്യാര്‍. രണ്ടാം പതിപ്പ്. ഗ്രീന്‍ ബുക്‌സ്. വില 298 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *