ഫിക്ഷനെ നോണ്‍-ഫിക്ഷന്‍ മട്ടില്‍ സമീപിക്കുന്ന, ചിന്തയുടെയും കാഴ്ചയുടെയും ദര്‍ശനങ്ങളുടെയും നോവല്‍. ഇതിവൃത്തത്തെക്കാള്‍ പ്രധാനമായി കഥാപാത്രങ്ങളുടെ ആന്തരികമായ കാലാവസ്ഥയാണ് എഴുത്തുകാരി പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്. കഥ പുരോഗമിക്കുന്നത് നിരവധി സിനിമകളിലൂടെയാണ്; അവയുടെ ബൗദ്ധികവും സാംസ്‌കാരികവുമായ വിശകലനത്തില്‍ പരമ്പരാഗതമായ കഥപറച്ചില്‍രീതികള്‍ അഴിഞ്ഞുപോകുന്നു. ആഴത്തിലുള്ള ദാര്‍ശനിക വ്യതിചലനങ്ങളുമായി കഥാഖ്യാനം ഇഴചേര്‍ന്ന് ആശയങ്ങളുടെ വിശാലമായൊരു ആഖ്യാനമായിത്തീരുന്നു ഈ നോവല്‍. ‘ചിത്രശാല ഞാന്‍’. സംഗീത ശ്രീനിവാസന്‍. മാതൃഭൂമി. വില 331 രൂപ.
ചിത്രശാല ഞാന്‍
